Deshabhimani

നോർക്ക കെയറിനെ തകർക്കരുത്: കേളി

norka care
വെബ് ഡെസ്ക്

Published on Oct 27, 2026, 08:59 AM | 1 min read

റിയാദ്: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുക്കുന്നതിൽ യുഡിഎഫ് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായി കേളി കലാസാംസ-്‌കാരിക വേദി. പദ്ധതിയുടെ കാലാവധി 30ന് അവസാനിക്കാനിരിക്കെ, ഇൻഷുറൻസ് പരിരക്ഷ തുടരാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കേളി ഭാരവാഹികൾ ആവശ്യപ്പെട്ടു.


പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട്‌ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ സുപ്രധാന പദ്ധതിയായിരുന്നു നോർക്ക കെയർ. ​ലോക കേരള സഭയിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ചും വിവിധ കോണിൽനിന്നുള്ള നിർദേശങ്ങൾ പരിഗണിച്ചുമാണ് പദ്ധതിക്ക് രൂപംനൽകിയത്. സാധാരണ ഇൻഷുറൻസ് പദ്ധതികളിൽനിന്ന് വ്യത്യസ-്‌തമായി പ്രവാസികളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പരിരക്ഷ ലഭ്യമാക്കിയ പദ്ധതി വലിയ ജനപങ്കാളിത്തമാണ് നേടിയത്. ആദ്യഘട്ടത്തിൽ പോളിസി എടുക്കാതിരുന്നവർപോലും അനുഭവങ്ങൾ കേട്ട് രണ്ടാംഘട്ടത്തിൽ അംഗങ്ങളാവാൻ കാത്തിരിക്കുകയാണ്. സംഘടനകളും ജീവകാരുണ്യ പ്രവർത്തകരും നിരന്തരം നടത്തിയ ഇടപെടലുകൾ പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സംശയങ്ങൾക്ക് സമയബന്ധിതമായി മറുപടി നൽകാനും നടപടികൾ സുഗമമാക്കാനും നോർക്കയിലെ ഉദ്യോഗസ്ഥരും സഹകരിച്ചു. എന്നാൽ, ഇപ്പോൾ പദ്ധതിയുടെ തുടർച്ച സംബന്ധിച്ച് വ്യക്തതയില്ലാത്തതും അന്വേഷണങ്ങൾക്ക് മറുപടി ലഭിക്കാൻ വൈകുന്നതും പ്രവാസികളെ ആശങ്കയിലാക്കുന്നു.


​നോർക്ക കെയർ പോലുള്ള പൊതുതാൽപര്യ പദ്ധതികൾ നിലച്ചുപോകുന്നത് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് അനുകൂല സാഹചര്യം സൃഷ-്‌ടിക്കുമെന്ന ആശങ്കയും പ്രവാസികൾക്കിടയിലുണ്ട്. മറ്റ്‌ ഇൻഷുറൻസ് പദ്ധതികളിൽനിന്ന് മാറി നോർക്ക കെയറിനെ ആശ്രയിച്ചവരുടെ താൽപര്യങ്ങൾ സർക്കാർ സംരക്ഷിക്കണം. ​ലോക കേരള സഭയുടെ പ്രവർത്തനം നിർത്തലാക്കിയതും പ്രവാസികളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും പരിഹാരം തേടാനുമുള്ള വേദികൾ ദുർബലമാകുന്നതും ഗൗരവത്തോടെ കാണണം. പ്രവാസികളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും പരിഗണിച്ച് രൂപപ്പെടുത്തിയ പദ്ധതികൾ തുടരുന്നതിനുപകരം അനിശ്ചിതത്വത്തിലാക്കുന്നത് അംഗീകരിക്കാനാകില്ല.


പോളിസി കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഗുണഭോക്താക്കളെ അനിശ്ചിതത്വത്തിലാക്കാതെ നോർക്ക കെയർ ഇൻഷുറൻസ് പുതുക്കാനുള്ള നടപടികൾ ഉടൻ പ്രഖ്യാപിക്കണം. നിലവിലെ അംഗങ്ങൾക്ക് പരിരക്ഷ മുടങ്ങാതിരിക്കാനും തുടർചികിത്സ ആവശ്യമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും അടിയന്തര സംവിധാനം ഒരുക്കണമെന്നും കേളി കലാസാംസ-്‌കാരിക വേദി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home