ad
Deshabhimani

ഗാർഹിക തൊഴിലാളി, ഡ്രൈവർ വിസകൾ ഇനി സഹേലിൽ

sahel app kuwait
വെബ് ഡെസ്ക്

Published on Jun 08, 2026, 03:49 PM | 1 min read

കുവൈത്ത് സിറ്റി : ഗാർഹിക തൊഴിലാളികൾക്കും സ്വകാര്യ ഡ്രൈവർമാർക്കുമായി വിസ അനുവദിക്കാനുള്ള പുതിയ ഡിജിറ്റൽ സേവനവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സർക്കാർ ആപ്പായ ‘സഹേൽ’ പ്ലാറ്റ്ഫോമിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. ഗാർഹിക തൊഴിലാളികളുടെയും സ്വകാര്യ ഡ്രൈവർമാരുടെയും വിസ അപേക്ഷകൾ ഡിജിറ്റലായി സമർപ്പിക്കാനും അനുബന്ധ നടപടിക്രമങ്ങൾ ഓൺലൈനായി പൂർത്തിയാക്കാനും സംവിധാനത്തിലൂടെ സാധിക്കും. ഇതോടെ ബന്ധപ്പെട്ട സേവനങ്ങൾക്കായി സർവീസ് സെന്ററുകൾ നേരിട്ട് സന്ദർശിക്കേണ്ട സാഹചര്യം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.


​സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക, നടപടിക്രമങ്ങൾ ലളിതമാക്കുക, സമയനഷ്ടവും ഭരണപരമായ സങ്കീർണതകളും കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ സേവനം നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ​ഡിജിറ്റൽ പരിവർത്തന പദ്ധതിയുടെ ഭാഗമായി വിവിധ സർക്കാർ സേവനങ്ങൾ ഘട്ടം ഘട്ടമായി ‘സഹേൽ’ പ്ലാറ്റ്ഫോമിലേക്ക് ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ സുഗമമാകും. സേവനലഭ്യതയും മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home