ദിർഹം ചിഹ്നത്തിന് യൂണികോഡ് അംഗീകാരം; മൊബൈൽ കീബോർഡിൽ ഇടം നേടും

ദുബായ് : യുഎഇ ദിർഹത്തിന്റെ ഔദ്യോഗിക ചിഹ്നത്തിന് യൂണികോഡ് 18.0ൽ അംഗീകാരം. ഇതോടെ മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ, ആപ്ലിക്കേഷനുകൾ, വെബ്സൈറ്റുകൾ എന്നിവയിൽ ദിർഹം ചിഹ്നം ഏകീകൃതമായി ഉപയോഗിക്കാനുള്ള സാങ്കേതിക അടിത്തറയായി. യൂണികോഡ് കൺസോർഷ്യം ദിർഹം ചിഹ്നത്തിന് യു+20സി3 എന്ന കോഡ് അനുവദിച്ചു.
16ന് പുറത്തിറക്കിയ യൂണികോഡ് 18.0 പതിപ്പിലാണ് ദിർഹം ചിഹ്നം ഉൾപ്പെടുത്തിയത്. മാലദ്വീപ് റുഫിയയുടെയും ഒമാനി റിയാലിന്റെയും ചിഹ്നങ്ങൾക്കും ഇതോടൊപ്പം യൂണികോഡ് കോഡ് ലഭിച്ചു. വിവിധ ഡിജിറ്റൽ സംവിധാനങ്ങളിൽ ഏകീകൃത കോഡ് ഇല്ലാത്തത് ഈ ചിഹ്നങ്ങളുടെ ഉപയോഗത്തിന് തടസ്സമായിരുന്നു.
പുതിയ അംഗീകാരത്തോടെ സാങ്കേതിക സ്ഥാപനങ്ങൾക്ക് ഇവയുടെ പിന്തുണ ഉപകരണങ്ങളിലും സോഫ്റ്റ്‌വെയറുകളിലും ഉൾപ്പെടുത്താൻ കഴിയും.
അംഗീകാരം ലഭിച്ചെങ്കിലും എല്ലാ മൊബൈൽ ഫോണുകളിലും ദിർഹം ചിഹ്നത്തിനായി പ്രത്യേക കീ ഉടൻ ലഭ്യമാകില്ല. മൊബൈൽ നിർമാതാക്കൾ, ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുന്ന കമ്പനികൾ, ഫോണ്ട് നിർമാതാക്കൾ, ആപ്ലിക്കേഷൻ വികസിപ്പിക്കുന്നവർ എന്നിവർ പുതിയ കോഡ് പിന്തുണയ-്‌ക്കുന്ന പരിഷ-്‌കരണം പുറത്തിറക്കണം. അതിനാൽ ചില ആപ്ലിക്കേഷനുകളിലും വെബ്സൈറ്റുകളിലും ചിഹ്നം കാണാനാകുമെങ്കിലും കീബോർഡിൽ ലഭിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും.
യുഎഇ സെൻട്രൽ ബാങ്ക് 2025 മാർച്ച് 27നാണ് ഔദ്യോഗിക ദിർഹം ചിഹ്നം പുറത്തിറക്കിയത്. ‘ദിർഹം’ എന്ന വാക്കിലെ ‘D’ എന്ന അക്ഷരത്തെ അടിസ്ഥാനമാക്കി യുഎഇ പതാകയെ സൂചിപ്പിക്കുന്ന രണ്ട് തിരശ്ചീന വരകൾ ഉൾപ്പെടുത്തിയാണ് ചിഹ്നം രൂപകൽപ്പന ചെയ-്‌തത്.









0 comments