ad
Deshabhimani

ദോഫാർ ഖരീഫ്‌ സീസൺ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നു

khareef season security
വെബ് ഡെസ്ക്

Published on Jul 25, 2026, 02:00 PM | 1 min read

മസ്‌കത്ത്: ഖരീഫ് സീസണിനായുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ദോഫാർ ഗവർണറേറ്റിലെ ബീച്ചുകൾ, തടാകങ്ങൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജലരക്ഷാ സംഘങ്ങളെ വിന്യസിക്കുന്നത് ഊർജിതമാക്കി. ​


ഒമാനിലെ ഏറ്റവും തിരക്കേറിയ ടൂറിസം സീസണുകളിൽ ഒന്നായ ഖരീഫ്‌ സീസണിൽ പൊതുജന സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ദ്രുത അടിയന്തര പ്രതികരണം ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ജലരക്ഷാ സംഘങ്ങൾ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം നിലയുറപ്പിച്ചിട്ടുണ്ട്.


വേഗത്തിലുള്ള പ്രതികരണം രക്ഷാപ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി സന്ദർശകർ കൂടുതലായെത്തുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച്‌ രക്ഷാസംഘങ്ങളെ വിന്യസിച്ചതായി അൽ സാദയിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് സെന്ററിലെ അസിസ്റ്റന്റ് ഓഫീസർ ക്യാപ്റ്റൻ മുസ്ലിം ബിൻ മുഹമ്മദ് അൽ അമ്രി പറഞ്ഞു.


സന്ദർശക സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം ബീച്ചും ജലാശയങ്ങളും സന്ദർശിക്കുന്നവർക്ക്‌ സുരക്ഷാ മാർഗനിർദേശവും നൽകുന്നുണ്ട്‌. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും രക്ഷാപ്രവർത്തകരുമായി സഹകരിക്കാനും തങ്ങളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് അപകടകരമായ പ്രദേശങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനും സന്ദർശകരോട് അധികൃതർ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home