ad
Deshabhimani

ദോഫാർ ചലച്ചിത്രമേള 6 മുതൽ

dhofar film fest
വെബ് ഡെസ്ക്

Published on Aug 20, 2026, 11:50 AM | 1 min read

മസ്‌കത്ത്‌ : ദോഫാർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ രണ്ടാം പതിപ്പ്‌ സെപ-്‌തംബർ ആറുമുതൽ ഒമ്പതുവരെ സലാലയിൽ നടക്കും. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം, ദോഫാർ മുനിസിപ്പാലിറ്റി എന്നിവരുമായി സഹകരിച്ച്‌ ഒമാൻ ഫിലിം സൊസൈറ്റിയാണ്‌ മേള സംഘടിപ്പിക്കുന്നത്‌.


ഒമാൻ, യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ, കുവൈത്ത്‌, ഇറാഖ്, പലസ-്‌തീൻ, ഈജിപ്ത്, മൊറോക്കോ, ലിബിയ, ഇറാൻ, ദക്ഷിണ കൊറിയ, ഇംഗ്ലണ്ട്, സ-്‌പെയിൻ, റഷ്യ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽനിന്നുള്ള 32 സിനിമ മേളയിൽ പ്രദർശിപ്പിക്കും. ​അറബ്, അന്താരാഷ-്‌ട്ര മേഖലകളിൽ ഒമാന്റെ സാന്നിധ്യം വർധിപ്പിക്കുക, ചലച്ചിത്ര വ്യവസായത്തെ പിന്തുണയ്ക്കുക, ദേശീയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യം.


ഒമാനിലെയും അറബ് ലോകത്തെയും കലാ, മാധ്യമ പ്രവർത്തകരെ ആദരിക്കും. കുവൈത്തിൽനിന്നുള്ള ഹയ അബ്ദുൾ സലാം, ഈജിപ്തിൽനിന്നുള്ള ബുഷ്‌റ അഹമ്മദ് റസ, ഒമാനി കലാകാരന്മാരും മാധ്യമപ്രവർത്തകരുമായ ഹിലാൽ ബിൻ അബ്ദുള്ള അൽ അറൈമി, അബ-്‌ദുള്ള അൽ സബ്ബ, സലാ ബിൻ സുലൈമാൻ ബീത് ഉബൈദ്, സലിം അൽ അമ്രി എന്നിവരെയാണ് ആദരിക്കുക.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home