ad
Deshabhimani

പച്ച തൊട്ട് ഓഹരി വിപണി; നേട്ടത്തിൽ കുതിച്ച് സെൻസെക്സും നിഫ്റ്റിയും

Stock Market Opening
വെബ് ഡെസ്ക്

Published on Aug 20, 2026, 12:31 PM | 1 min read

മുംബൈ : ഇന്ന് ഓഹരിവിപണി വൻ മുന്നേറ്റത്തിലാണ്. രാവിലെ 9.15ഓടെ നിഫ്റ്റി 50 സൂചിക 0.61 ശതമാനം ഉയർന്ന് 24,225.45 എന്ന നിലയിലെത്തി. സെൻസെക്സ് 0.73 ശതമാനം വർധിച്ച് 77,468.45 എന്ന നിലവാരത്തിലുമെത്തി.


ക്രൂഡ് ഓയിൽ വില വർധനവും ബോണ്ട് യീൽഡിലെ വർധനവും നിക്ഷേപകരുടെ താല്പര്യത്തെ ബാധിച്ചതിനാൽ കഴിഞ്ഞ ഏഴ് സെഷനുകളിലായി നിഫ്റ്റി 2.1 ശതമാനം ഇടിഞ്ഞ് 11 മാസത്തിനിടയിലെ ഏറ്റവും വലിയ നഷ്ടത്തിലായിരുന്നു.


ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ പ്രധാനപ്പെട്ട 16 മേഖലകളും നേട്ടത്തിലായിരുന്നു. ബ്രോഡ് മാർക്കറ്റിൽ സ്മോൾ-ക്യാപ്, മിഡ് ക്യാപ് സൂചികകളും 0.6 ശതമാനം ഉയർന്നു. ഇന്ന് ഏകദേശം 2363 ഓഹരികൾ നേട്ടമുണ്ടാക്കി, 1371 ഓഹരികൾ നഷ്ടത്തിലായി, 166 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എച്ച്ഡിഎഫ്സി ബാങ്കാണ്.


പശ്ചിമേഷ്യയിൽ യുഎസ് - ഇറാൻ സംഘർഷ സാധ്യതയും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ​ഗതാ​ഗത സുരക്ഷയും നിക്ഷേപകർ വിലയിരുത്തിയതിനാൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 92 ഡോളറായി ഉയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home