ഇറാനുമായി ബന്ധമുള്ള രാജ്യങ്ങളെല്ലാം പ്രത്യാഘാതം നേരിടേണ്ടി വരും; ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ : ഇറാനെതിരെ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങളെല്ലാം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഇറാനെതിരെ 'ഇക്കണോമിക് ഡി-ഡേ' പ്രഖ്യാപിക്കുന്നതായി ട്രംപ് വ്യക്തമാക്കി.
ചൊവ്വാഴ്ച, ഇറാനുമായുള്ള ചർച്ചകളിൽ തനിക്ക് താൽപ്പര്യമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ബുധനാഴ്ചയോടെ ചർച്ച പുനരാരംഭിക്കാൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. ഇന്ന് ഇതുവരെ ഏതൊരു രാജ്യത്തിനെതിരെയും ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത സാമ്പത്തിക നടപടി സ്വീകരിക്കുകയാണെന്നാണ് ട്രംപ് പറഞ്ഞത്.
ഇറാന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ നൽകുന്ന ഏതൊരു രാജ്യവും കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും നമ്മുടെ എല്ലാ സഖ്യകക്ഷികളും അമേരിക്കയ്‌ക്കൊപ്പം നിൽക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. മുമ്പും ഇറാനെതിരെ ഭീഷണികളുമായി ട്രംപ് രംഗത്തെത്തിയിരുന്നു.










0 comments