ad
Deshabhimani

നാരങ്ങാനത്ത് ബിജെപിയുടെ അവിശ്വാസം പരാജയപ്പെട്ടു

Naranganam panchayath
വെബ് ഡെസ്ക്

Published on Aug 20, 2026, 01:04 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. യുഡിഎഫിന്റെ വൈസ് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസമാണ് പരാജയപ്പെട്ടത്.


എൽഡിഎഫ്, യുഡിഎഫ് അം​ഗങ്ങൾ വിട്ടുനിന്നു. ചർച്ചയ്ക്കെടുക്കാനുള്ള ക്വാറം തികഞ്ഞില്ല.


കഴിഞ്ഞ ആറിന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചതോടെ ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായിരുന്നു.


ബിജെപി- ആറ്, യുഡിഎഫ്- ആറ്, എൽഡിഎഫ്- 2 എന്നിങ്ങനെയാണ് കക്ഷിനില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home