ad
Deshabhimani

നിലയ്ക്കലിൽ ഹെലിപാഡിൽ ഇറങ്ങാതെ നാവികസേന ഹെലികോപ്ടർ; എന്തിന് വന്നെന്നറിയാതെ പൊലീസ്

Indian Airforce Helicopter at Nilakkal

നിലയ്ക്കലിൽ എത്തിയ ഹെലികോപ്ടർ

വെബ് ഡെസ്ക്

Published on Aug 20, 2026, 01:47 PM | 1 min read

ശബരിമല: ശബരിമല നിലയ്ക്കലിൽ ആശങ്ക സൃഷ്ടിച്ച് നാവികസേനയുടെ ഹെലികോപ്ടർ. ഹെലിപാഡിൽ ഇറങ്ങാതെ മുകളിൽ 10 സെക്കന്റോളം നിന്ന് ഹെലികോപ്ടർ മടങ്ങിപ്പോയി. എന്നാൽ ഹെലികോപ്ടർ എന്തിന് വന്നു എന്നതിൽ പൊലീസിന് വ്യക്തതയില്ല.


ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്ടറാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലികോപ്ടർ എത്തുന്നതിനെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.


കഴിഞ്ഞദിവസം കോട്ടയം കിടങ്ങൂർ-കാണക്കാരി പഞ്ചായത്തുകളിലെ പിണ്ടിപ്പുഴ, കടപ്പൂർ, കൂടല്ലൂർ പ്രദേശങ്ങളിലും നാവികസേനയുടെ ഹെലികോപ്ടർ താഴ്ന്നു വട്ടമിട്ടു പറന്നിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home