നവോദയ കോടിയേരി പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : ദമ്മാം നവോദയ നാലാമത് കോടിയേരി ബാലകൃഷ്‌ണൻ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. കാർഷിക മേഖലയിലെ സമഗ്ര സംഭവനയ്‌ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. കാർഷിക മേഖലയിൽ മികച്ച സംഭാവന നൽകിയ മൂന്ന് തദ്ദേശ സ്ഥാപനങ്ങൾക്കും പുരസ്‌കാരം നൽകുമെന്ന് ട്രസ്‌റ്റ് ചെയർമാൻ ഡോ. ടി എം തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപേക്ഷകൾ ജൂലൈ ഒന്നിന് മുന്പായി [email protected] എന്ന വിലാസത്തിൽ ലഭിക്കണം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഒരുലക്ഷം രൂപയാണ് സമ്മാനത്തുക. കൃഷി ശാസ്‌ത്രജ്ഞനും ആസൂത്രണ ബോർഡ് മുൻ അംഗവുമായിരുന്ന ഡോ. ലിജോ പി അലക്‌സ്, കാർഷിക സർവകലാശാല വകുപ്പ് മേധാവി ഡോ. പ്രേമ, റിട്ട. പ്രൊഫസർ ഡോ. സി ഭാസ്‌കരൻ എന്നിവരങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിക്കുക. മുൻവർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനയ്‌ക്ക് ഡോ. എ പി കൃഷ്‌ണൻകുട്ടിക്കും തദ്ദേശഭരണമേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് മുൻ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിക്കും പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവർത്തനത്തിന് ഡോ. മാത്യൂസ് നന്പേലിക്കുമാണ് പുരസ-്‌കാരം ലഭിച്ചത്. എം എം നഇൗം, ഇ എം കബീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments