ഉഷയ്ക്ക് നവോദയ യാത്രയയപ്പ് നൽകി

ദമ്മാം : മൂന്നുപതിറ്റാണ്ടിലധികമായി ദമ്മാം സെൻട്രൽ ആശുപത്രിയിൽ സേവനമനുഷ്ഠിച്ച നഴ്സിങ് സൂപ്പർ വൈസർ ഉഷയ്ക്ക് നവോദയ സാംസ്‌കാരിക വേദി യാത്രയയപ്പ് നൽകി. 35 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കുമടങ്ങുന്ന ഉഷ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നവോദയയ്ക്ക് ശ്രദ്ധേയമായ സഹകരണം നൽകിയ വ്യക്തിയാണ്. ദമ്മാം ഹോളിഡേയ്‌സ് റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഏരിയ ആക്ടിങ് പ്രസിഡന്റ് ചന്ദ്രബാബു അധ്യക്ഷനായി.
നവോദയ ദമ്മാം ടൗൺ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ദമ്മാം ഏരിയ സാമൂഹ്യക്ഷേമ കമ്മിറ്റി കൺവീനർ ഇക്ബാൽ കട്ടുപ്പാറ ഉഷയ്ക്ക് കൈമാറി. നവോദയ രക്ഷാധികാരി സമിതി അംഗം സൈനുദ്ദീൻ കൊടുങ്ങല്ലൂർ, റീജണൽ പ്രസിഡന്റ് നൗഷാദ് അകോലത്ത്, ഏരിയ സാമൂഹ്യക്ഷേമ ചെയർമാൻ അബ്ദുൾ സലാം, റീജണൽ എക്സിക്യൂട്ടീവ് അംഗം സിദ്ദീഖ് എടപ്പാൾ, ഏരിയ എക്സിക്യൂട്ടീവ് അംഗം പ്രഭാകരൻ, ഏരിയ ആക്ടിങ് സെക്രട്ടറി ഗിരീഷ് എന്നിവർ സംസാരിച്ചു.










0 comments