ദമ്മാം നവോദയ മുഹമ്മദ് കുഞ്ഞ് കുടുംബസഹായം

ദമ്മാം : നവോദയ കോബാർ റീജണൽ തുക്ബ ഏരിയ മക്ക സ്ട്രീറ്റ് യൂണിറ്റ് അംഗമായിരിക്കെ അന്തരിച്ച കൊല്ലം മൈനാഗപ്പള്ളി ചരുവിള വടക്കതിൽ മുഹമ്മദ് കുഞ്ഞിന്റെ കുടുംബത്തിനുള്ള സഹായം കൈമാറി. മുഹമ്മദ് കുഞ്ഞിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ഗോപൻ കുടുംബത്തിന് തുക കൈമാറി. നവോദയ കേന്ദ്ര കമ്മിറ്റി അംഗം ഷാജി പാലോട് അധ്യക്ഷനായി.
സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗം എസ് ഓമനക്കുട്ടൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രകാശ് ഇടവനശേരി, രേണുക, ബ്രാഞ്ച് സെക്രട്ടറിമാരായ ഡോ. കൃഷ്ണകുമാർ, രാജേന്ദ്ര ബാബു, പ്രവാസി സംഘം ജില്ലാ കമ്മിറ്റിയംഗം തുളസീധരൻ പിള്ള, കുന്നത്തൂർ ഏരിയ സെക്രട്ടറി ബാബു, നവോദയ തുക്ബ ഏരിയ ട്രഷറർ വേണു ശൂരനാട്, വൈസ് പ്രസിഡന്റ് മെനിലസ് തമ്പാൻ, നവോദയ തുക്ബ ഏരിയ കമ്മിറ്റി അംഗം സുനു സുരേന്ദ്രൻ, നവോദയ പ്രവർത്തകരായിരുന്ന മുരളി പൊന്മുത്ത്, ബിജു കക്കാക്കുന്ന്, വിജയ് സൂരി, പ്രവാസി സംഘം ഏരിയ ഭാരവാഹികളായ സതീശൻ, ജോബൈൻ, അബ്ദുൾസലാം എന്നിവർ സംസാരിച്ചു. പ്രവാസി സംഘം ജില്ലാ സെക്രട്ടറിയറ്റ് അംഗം സന്തോഷ് മാനവം സ്വാഗതവും സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഡോ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.










0 comments