ദമ്മാം നവോദയ അനിൽകുമാർ കുടുംബ സഹായം

ദമ്മാം : ദമ്മാം നവോദയ സാംസ്‌കാരിക വേദി കോബാർ റീജണൽ റാക്ക ഏരിയ പ്രസിഡന്റായിരിക്കെ അന്തരിച്ച അനിൽകുമാറിന്റെ കുടുംബത്തിനുള്ള സഹായം കൈമാറി. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ കുടുംബത്തിന് തുക കൈമാറി. കുന്ദംകുളം ഏരിയ സെക്രട്ടറി കൊച്ചനിയൻ അധ്യക്ഷനായി.
നിയുക്ത മണലൂർ എംഎൽഎ സി രവീന്ദ്രനാഥ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബലാജി, കേച്ചേരി ലോക്കൽ സെക്രട്ടറി സെബാസ്റ്റൻ, ബ്രാഞ്ച് സെക്രട്ടറി ചെറിയാൻ, കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ശാലിനി, കുന്ദംകുളം ഏരിയ സെക്രട്ടറി അബൂബക്കർ, പ്രസിഡന്റ് അനിൽ, നവോദയ റാക്ക ഏരിയ ജോ. സെക്രട്ടറി അപ്‌സൊ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ആൻസി വില്യംസ് തുടങ്ങിയവർ സംസാരിച്ചു.
നവോദയ കേന്ദ്ര കമ്മിറ്റി മുൻ അംഗവും ഗുരുവായൂർ മുൻസിപ്പൽ കൗൺസിലറുമായ രാമചന്ദ്രൻ സ്വാഗതവും നവോദയ കേന്ദ്ര കമ്മിറ്റി അംഗം മനോജ് നന്ദിയും പറഞ്ഞു. തൃശൂർ കേച്ചേരി തലക്കോട്ടുകര സ്വദേശിയായ അനിൽകുമാർ, അമ്മയുടെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയപ്പോൾ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. ഭാര്യ: ദിവ്യ, മകൻ: അരുൺദേവ്.










0 comments