ദമ്മാം നവോദയ ചികിത്സാസഹായം

ദമ്മാം: അസുഖബാധിതനായി രണ്ടുമാസത്തോളം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിലെ ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുന്ന മക്കസ്ട്രീറ്റ് യൂണിറ്റ് അംഗം ശിവരാജൻ പൊടിയന് നവോദയ ചികിത്സാ സഹായം കൈമാറി. ശിവരാജന്റെ താമസസ്ഥലത്തുവെച്ച് നടന്ന ചടങ്ങിൽ ഏരിയ സമൂഹ്യ ക്ഷേമ കൺവീനർ ബിനു മാത്യു സഹായം കൈമാറി. പരിപാടിയിൽ മേഖലാ, ഏരിയ, യൂണിറ്റ് തലങ്ങളിൽ നിന്നുള്ള ഹമീദ് മാണിക്കോത്ത്, സുധാകരൻ കായംകുളം, ബിമൽ പ്രകാശ്, ഷിജു ചാക്കോ, രത്നാകരൻ, നാസർ ഹംസ, ചന്ദ്രസേനൻ, അനിൽകുമാർ, രജിഷ് ഓഞ്ചിയം, ശ്രീകാന്ത്, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.










0 comments