ad
Deshabhimani

നവോദയ വെളിച്ചം വായനശാല ഫെമിനിച്ചി ഫാത്തിമ പ്രദർശനവും ചർച്ചയും

dammam navodaya movie discussion
വെബ് ഡെസ്ക്

Published on Apr 30, 2026, 01:21 PM | 1 min read

ദമ്മാം : നവോദയ ദമ്മാം വെളിച്ചം വായനശാല പ്രതിമാസ ചർച്ചയുടെ ഭാഗമായി "ഫെമിനിച്ചി ഫാത്തിമ’ സിനിമ പ്രദർശനവും ചർച്ചയും സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകൻ ഫാസിൽ മുഹമ്മദ് ഓൺലൈനായി പങ്കെടുത്തു. സിനിമയുടെ കഥാപരിസരവും വർത്തമാനകാല മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്കുണ്ടായ പോസിറ്റീവായ മാറ്റവും സംവിധായകൻ വിശദീകരിച്ചു. സദസ്സിന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് സ്ത്രീകൾ ഇന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്.


മാനവികതയാണ് ഫെമിനിസത്തിന്റെ അടിത്തറ. ആത്മവിശ്വാസത്തിനും അവർ അനുഭവിക്കുന്ന അടിച്ചമർത്തലുകളെ അതിജീവിക്കാനും സ്ത്രീകൾ സാമ്പത്തിക സുരക്ഷിതത്വം നേടേണ്ടതുണ്ടെന്നും സിനിമ പറയുന്നതായി സംവിധായകൻ വ്യക്തമാക്കി.

ലോക കേരള സഭ അംഗങ്ങളായ പ്രദീപ് കൊട്ടിയം, ഡോ. രശ്മി ചന്ദ്രൻ, സോഫിയ ഷാജഹാൻ, എഴുത്തുകാരായ മുഹമ്മദ് നജാത്തി, മാലിക് മക്ബൂൽ, ലതിക അങ്ങേപ്പാട്ട്, ഷിഹാബുദ്ദീൻ കൊയിലാണ്ടി, ഷനീബ് അബൂബക്കർ, ബിനു കുഞ്ഞ്, ഷിജു കലയപുരം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. എഴുത്തുകാരി അഡ്വ. ആർ ഷഹിന മോഡറേറ്ററായി. സാംസ്‌കാരിക പ്രവർത്തകരായ ഡോ. സിന്ധു ബിനു, മുരളി ഊട്ടുംകളം, വിനോദ് കുഞ്ഞു, ഇഖ്ബാൽ വെളിയങ്കോട്, ജയൻ ജോസഫ്, വർഗീസ് കുര്യാക്കോസ്, നജിമുസമാൻ, നവോദയ ഭാരവാഹികളായ രഞ്ജിത് വടകര, നൗഫൽ വെളിയങ്കോട്, നൗഷാദ് അകോലത്ത്, രഘുനാഥ് മച്ചിങ്ങൽ, ജ്യോത്സ്ന രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.


നാടക സംവിധായകനും ദമ്മാം നാടകവേദി ചെയർമാനുമായ ബിജു പി നീലേശ്വരം ചർച്ച ക്രോഡീകരിച്ചു. നവോദയ സാംസ്‌കാരിക കമ്മിറ്റി ഭാരവാഹികളായ ശ്രീജിത്ത് അംബാൻ, മാത്തുകുട്ടി പള്ളിപ്പാട്, സാലു എന്നിവർ നേതൃത്വം നൽകി. നവോദയ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി ജോയിന്റ്‌ കൺവീനർ ടോണി എം ആന്റണി സ്വാഗതവും ഷാജി ഹസൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home