ad
Deshabhimani

മിസൈദിലും റാസ് ലഫാനിലും നാശനഷ്ടം

Drone attack
വെബ് ഡെസ്ക്

Published on Mar 04, 2026, 12:25 PM | 1 min read

ദോഹ: ഖത്തറിലെ ഊർജ, -ജല വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ രണ്ട് ഡ്രോൺ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. തിങ്കൾ ഉച്ചയോടെയാണ് മന്ത്രാലയം ഔദ്യോഗിക എക്സ് അക്കാണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. മിസൈദ് പവർ പ്ലാന്റിലെ വാട്ടർ ടാങ്കിന് നേരെയാണ് ആദ്യ ഡ്രോൺ ആക്രമണം ഉണ്ടായത്. രണ്ടാമത്തെ ഡ്രോൺ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഖത്തർ എനർജിയുടെ കീഴിലുള്ള ഊർജ കേന്ദ്രത്തെയാണ്‌ ലക്ഷ്യം വച്ചത്‌. രണ്ട് ആക്രമണങ്ങളിലും ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home