സര്‍ക്കാര്‍ സേവനം എളുപ്പത്തില്‍ ലഭ്യമാക്കൽ: ‘ക്ലോസര്‍ ടു യു’ പദ്ധതിയ്ക്ക് തുടക്കം

ദുബായ്: സര്‍ക്കാര്‍ സേവനം കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനായി ജിഡിആര്‍എഫ്എ നടപ്പാക്കുന്ന ‘ക്ലോസര്‍ ടു യു’ പദ്ധതിക്ക് തുടക്കം. ഫെബ്രുവരി അഞ്ചുവരെ നീണ്ടുനില്‍ക്കുന്ന ക്യാന്പയിന്‍ എമിറേറ്റിലെ പ്രധാന കുടുംബ വിനോദ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിലാണ് സംഘടിപ്പിക്കുന്നത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് വിനോദത്തോടൊപ്പം വിവിധ സര്‍ക്കാര്‍ സേവനങ്ങളെക്കുറിച്ച് നേരിട്ടറിയാനും അവ ഉപയോഗപ്പെടുത്താനും പദ്ധതി അവസരമൊരുക്കും. ഇതിനായി പ്രത്യേക പ്ലാറ്റ്‌ഫോമുകളാണ് സജ്ജീകരിച്ചത്.
എന്‍ട്രി പെര്‍മിറ്റ്, ഗോള്‍ഡന്‍ വിസ സേവനങ്ങള്‍, ഐഡന്റിറ്റി ആന്‍ഡ് നാഷണാലിറ്റി സേവനം, വര്‍ക്ക് പെര്‍മിറ്റ് സേവനം, കുട്ടികള്‍ക്കായുള്ള പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍, 04 പ്ലാറ്റ്‌ഫോം, റെഡ് കാര്‍പെറ്റ് കോറിഡോര്‍, ഹാപ്പിനസ് കാര്‍ഡ് തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ച് വിശദമായി മനസ്സിലാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും.
കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകല്‍പന. വിജ്ഞാനപ്രദമായ ഗെയിം, ഇന്ററാക്ടീവ് പരിപാടികള്‍, ദിവസേനയുള്ള സര്‍പ്രൈസുകള്‍, ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാനങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ജനങ്ങളുമായി നേരിട്ട് സംവദിച്ച് അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കി സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യമെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു.










0 comments