ചിരന്തന - മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ഷാർജ : ചിരന്തനയും ദർശനയും സംയുക്തമായി സംഘടിപ്പിച്ച ചിരന്തന മുഹമ്മദ് റാഫി പുരസ്‌കാര വിതരണ ചടങ്ങ് ഷാർജ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്നു. ചിരന്തന മുഹമ്മദ് റാഫി പുരസ്‌കാരം നവാസ് തേക്കടയ്ക്കും ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായർക്കും സമർപ്പിച്ചു. മൂന്ന് പതിറ്റാണ്ടായി ഷാർജയിലെ സാമൂഹിക, സാംസ-്‌കാരിക, രാഷ്‌ട്രീയ, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമാണ് തിരുവനന്തപുരം സ്വദേശി നവാസ് തേക്കട. തിരുവനന്തപുരം ആറ്റിങ്ങൽ ചെമ്പൂർ കിളിത്തട്ട്മുക്ക് സ്വദേശിയായ ശ്രീജിഷ് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമാണ്. ഷാജി ജോൺ, അഡ്വ. വൈ എ റഹീം എന്നിവർ അവാർഡ് സമ്മാനിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്‌ഘാടനം ചെയ്തു. ദർശന പ്രസിഡന്റ് സി പി ജലീൽ അധ്യക്ഷനായി. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി സ്വാഗതവും ദർശന സെക്രട്ടറി ഷംസീർ നാദാപുരം നന്ദിയും പറഞ്ഞു. മുഹമ്മദ് റഫിയുടെയും എസ് ജാനകിയുടെയും ഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടിയും അനുസ്മരണവും നടന്നു.










0 comments