യുദ്ധവിരുദ്ധ ചിന്തകളുണർത്തി ചില്ല ഓൺലൈൻ വായന; വി ഷിനി ലാൽ ആമുഖ പ്രഭാഷണം നടത്തി

റിയാദ്: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ വി ഷിനിലാൽ അവതരിപ്പിച്ച ആമുഖ പ്രഭാഷണത്തോടെ ചില്ല ഫെബ്രുവരി മാസവായനക്ക് തുടക്കം കുറിച്ചു. ലോകത്തിന്റെ ഏത് ഭാഗത്ത് യുദ്ധം നടന്നാലും, പലപ്പോഴും അതിൽ നേരിട്ട് പങ്കാളികളല്ലാത്ത മലയാളികൾക്കും അതിന്റെ ആഘാതം ഒരു “സെക്കൻഡറി അനുഭവം” ആയി മാറാറുണ്ടെന്ന് ഷിനി ലാൽ നിരീക്ഷിച്ചു.
ഓൺലൈൻ വായനയിൽ മൂന്ന് പുസ്തങ്ങളുടെ വായനയാണ് അവതരിപ്പിച്ചത്. വി ഷിനിലാലിന്റെ 124 എന്ന കൃതിയുടെ വായന ടി ആർ സുബ്രഹ്മണ്യൻ നിർവഹിച്ചു. കെ. ആർ മീര എഴുതിയ കലാച്ചിയുടെ വായനുഭവം പ്രിയ സന്തോഷ് പങ്കുവച്ചു. ചന്ദ്രമതി രചിച്ച ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവലിന്റെ വായനാനുഭവം പങ്കുവെച്ചത് ഇക്ബാൽ കൊടുങ്ങല്ലൂർ ആണ്.
സീബ കൂവോട് മുഖവുര അവതരിച്ചിച്ചു തുടങ്ങിയ ചില്ല വായനയിൽ സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു. ചർച്ചയിൽ കെപിഎം സാദിഖ്, വിപിൻ കുമാർ, സുനിൽ തിരുവനന്തപുരം, ശശി കാട്ടൂർ, റസൂൽ സലാം, റഫീഖ് പന്നിയങ്കര, അജിത് ഖാൻ, ഫൈസൽ കൊണ്ടോട്ടി, സെബിൻ ഇക്ബാൽ, നാസർ കാരക്കുന്ന്, നജീം കൊച്ചുകലുങ്ക്, വിനയൻ എന്നിവർ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു.










0 comments