സി ബി എസ് ഇ പരീക്ഷ: ദുബായ് ക്രസന്റ് ഇംഗ്ലിഷ് സ്കൂളിന് മികച്ച വിജയം

സി ബി എസ് സി പരീക്ഷയിൽ നേടിയ വിജയം പ്രിൻസിപ്പൾ ഷറഫുദീൻ താനിക്കാട്ടിനൊപ്പം ആഘോഷിയ്ക്കുന്ന വിദ്യാർഥികൾ (ദുബായ് ക്രസന്റ് ഇംഗ്ലിഷ് സ്കൂൾ)
ദുബായ്: സി ബി എസ് ഇ പ്ലസ്ടു പരീക്ഷയിൽ ദുബായ് ക്രസന്റ് ഇംഗ്ലീഷ് സ്കൂളിന് മികച്ച വിജയം. സീനിയർ സെക്കൻഡറി സയൻസ് വിഭാഗത്തിൽ 32 വിദ്യാർഥികളും കൊമേഴ്സിൽ 25 വിദ്യാർഥികളും ഉൾപ്പെടെ 57 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സയൻസ് വിഭാഗത്തിലെൽ നന്ദന ശ്രീലത സജി(94.8) ഒന്നാം സ്ഥാനം നേടി. ഷെഫിൻ നൗഷാദ്(94.4), മുഹമ്മദ് ഹമദാൻ റുക്കുനുദീൻ(92.4) എന്നിവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്സ് വിഭാഗത്തിൽ ഒമാർ ഷെരീഫ് (95.2 ) ഒന്നാം സ്ഥാനവും ഹസീം അലിഖാൻ(92.2) ആവണി ബല്ല (91)എന്നിവർ യഥാക്രമം രണ്ടും മുന്നും സ്ഥാനവും കരസ്ഥമാക്കി. ഫിസിക്കൽ എഡ്യുക്കേഷനിൽ ഷെഫിൻ നൗഷാദും ഇൻഫോർമേഷൻ പ്രാക്ടസിൽ അഫ്രിൻ നിഷാ സെയ്ദും മുഴുവൻ മാർക്കിനും അർഹരായി.
10ാം ക്ലാസ് പരീക്ഷയിലും സ്കൂളിന് നൂറുശതമാനം വിജയം നേടാനായി. പരീക്ഷയെഴുതിയ എഴുപത്തിമൂന്ന് വിദ്യാർഥികളും വിജയിച്ചു. അവാദ് അബ്ദുൾ ഖാദർ (97.8) ശതമാനം മാർക്കോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ബ്രിട്ടീന ഘട്ക (96%)യ്ക്കാണ് രണ്ടാംസ്ഥാനം. ഹമദ് ഖദ്ക (95.8) മൂന്നാം സ്ഥാനം നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. ചെയർമാൻ ഹാജി എൻ ജമാലുദ്ദീൻ, പ്രിൻസിപ്പൾ ഷറഫുദീൻ താനിക്കാട്ട്, ഡയറൿടർ ഡോ. സലിം ജമാലുദ്ദിൻ, ഡോ. റിയാസ് ജമാലുദ്ദീൻ തുടങ്ങിയവർ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.








0 comments