ad
Deshabhimani

‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’ പ്രകാശിപ്പിച്ചു

book published
വെബ് ഡെസ്ക്

Published on May 18, 2026, 03:20 PM | 1 min read

മസ്‌കത്ത്‌ : ഒമാനിലെ മാധ്യമപ്രവർത്തകനും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ രാജീവ് മഹാദേവന്റെ ‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു' എന്ന കവിതാസമാഹാരം മസ്‌കത്തിൽ പ്രകാശിപ്പിച്ചു. റൂവി സിബിഡി ഏരിയയിലെ ഡന്നത്ത് ഹാളിൽ നടന്ന ചടങ്ങ്‌ ലോക കേരള സഭ അംഗം വിത്സൺ ജോർജ്‌ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകനും ലോക കേരള സഭ അംഗവുമായ ഷാജി സെബാസ്റ്റ്യൻ പുസ്‌തകം പ്രകാശിപ്പിച്ചു.


മലയാളം മിഷൻ ഒമാൻ സംഘടിപ്പിച്ച പരിപാടി ചെയർമാൻ ഡോ. ജെ രത്‌നകുമാർ അധ്യക്ഷനായി. എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയുമായ അമ്മു വള്ളിക്കാട്ട് പുസ്‌തകം ഏറ്റുവാങ്ങി. സൊഹാർ യൂണിവേഴ്സിറ്റി അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. റോയ് പി പുസ്‌തക പരിചയം നടത്തി.


മലയാളം മിഷൻ പ്രസിഡന്റ് സുനിൽ കുമാർ, ഇന്ത്യൻ സ്‌കൂൾ ഒമാൻ ഡയറക്‌ടർ ബോർഡ് അംഗം നിധീഷ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ, ഇന്ത്യൻ മീഡിയ ഫോറം എക്സിക്യുട്ടീവ്‌ അംഗം വി കെ ഷഫീർ എന്നിവർ സംസാരിച്ചു. മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അനുപമ സന്തോഷ് നന്ദിയും പറഞ്ഞു.


പ്രവാസം, പലായനം, ഭൗമരാഷ്ട്രീയം മുതലായ സംഘർഷാവസ്ഥകളെയും അന്തസ്‌, സ്വത്വം, പൗരത്വം തുടങ്ങിയ സന്നിഗ്‌ധാവസ്ഥകളെയും പ്രശ്നവൽക്കരിക്കുന്ന 30 കവിതകളടങ്ങിയതാണ്‌ പ്രസ്‌തുത സമാഹാരം. മസ്‌കത്തിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായി ജോലി ചെയ്യുന്ന രാജീവ് ഗൾഫ് ദേശാഭിമാനി മസ്‌കത്ത്‌ ലേഖകൻ, മലയാളം മിഷൻ ഒമാൻ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home