കർഷകസംഘം മാർച്ച് നടത്തി

കൃഷിനാശം സംഭവിച്ച കർഷകരുടെ ആനുകൂല്യം വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്
തിരുവനന്തപുരം
കൃഷിനാശം സംഭവിച്ച കർഷകരുടെ ആനുകൂല്യം പകുതിയായി വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ അയ്യൻകാളി ഹാളിന് മുന്നിൽനിന്ന് സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി കെ മുരളി അധ്യക്ഷനായി. വി എസ് പത്മകുമാർ, കെ സി വിക്രമൻ, എസ് കെ പ്രീജ, എം എം ബഷീർ, ഹരിഹരൻ പിള്ള, ബി ബാലചന്ദ്രൻ, ഐ സാജു, ഐ ബി സതീഷ് എന്നിവർ സംസാരിച്ചു.









0 comments