print edition സുർജിത് ഭവനിലും പൊലീസ്

സിപിഐ എം പഠനകേന്ദ്രമായ ഡൽഹി ഹർകിഷൻസിങ് സുർജിത് ഭവനിൽ വ്യാഴം രാത്രി ഡൽഹി പൊലീസെത്തിയപ്പോൾ
ന്യൂഡൽഹി : പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ എത്തുന്ന എസ്‌എഫ്‌ഐ പ്രവർത്തകരെ തേടി ഡൽഹിയിലെ സിപിഐ എം പഠനകേന്ദ്രമായ ഹർകിഷൻസിങ് സുർജിത് ഭവനിൽ വ്യാഴം രാത്രി ഡൽഹി പൊലീസെത്തി. രാത്രി ഒന്പതരയോടെയാണ് എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിൽ വലിയ ലാത്തികളും പൈപ്പുകളുമായി എത്തിയത്.
എസ്എഫ്ഐ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ തുടങ്ങിയവർ സുർജിത് ഭവനിൽ ഉണ്ടായിരുന്നു. നേതാക്കൾ ജന്തർമന്തർ സമരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനിടെയാണ് പൊലീസ് എത്തിയത്. ഏറെസമയം ഓഫീസ് വളപ്പിൽ നിലയുറപ്പിച്ചു. മൂന്നുദിന കേന്ദ്ര കമ്മിറ്റി യോഗം വെള്ളിയാഴ്ച രാവിലെ ആരംഭിക്കാനിരിക്കെയാണ് പൊലീസിന്റെ കടന്നുകയറ്റം.









0 comments