Deshabhimani

print edition ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ സെക്രട്ടറിയറ്റ് മാർച്ച് നടത്തി

CITU

കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ നടത്തിയ സെക്രട്ടറിയറ്റ്‌ മാർച്ച്‌ സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 01:30 AM | 1 min read

തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സെക്രട്ടറിയറ്റിലേക്ക് മാർച്ച്‌ നടത്തി. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി കെ രാജൻ അധ്യക്ഷനായി.


സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ എസ് സുനിൽ കുമാർ, ആർ രാമു, കോൺഫെഡറേഷൻ ഓഫ്‌ മോട്ടോർ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ കേരള പ്രസിഡന്റ്‌ കടകംപള്ളി സുരേന്ദ്രൻ, ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പരാണ്ടി മനോജ്, എഐആർടിഡബ്ല്യുഎഫ് വൈസ് പ്രസിഡന്റ് എ സൂസി, ഫെഡറേഷൻ നേതാക്കളായ എം ഇബ്രാഹീംകുട്ടി, എൻ സുന്ദരംപിള്ള, പി എസ് ജയചന്ദ്രൻ, വി എസ് ശ്രീകാന്ത്, ബി ഹരികുമാർ, ജയമോഹനകുമാർ, വിവിധ സർവീസ് സംഘടനാ നേതാക്കളായ ശ്രീകുമാർ, ഒ എ ഷാജി, സുജിത് സോമൻ, വി എൻ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.


ലേബർ കോഡുകൾ പിൻവലിക്കുക, പൊലീസ്-, ആർടിഒ, ജിയോളജി, റവന്യു ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കുക, ടാക്സ് വർധന പിൻവലിക്കുക, വാടക ഏകീകരിക്കൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, ക്വാറി ക്രഷർ ഉൽപ്പന്നവില ഏകീകരിക്കുക, ഖനനമേഖലയിൽ പരിശോധന ഉറപ്പാക്കി പാസ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home