കൊച്ചി കപ്പല്‍ശാല പുതിയ ഹരിത ടഗ്ഗ് നിര്‍മാണം തുടങ്ങി

ഹരിത ടഗ്ഗുകള്‍ക്കുള്ള സ്റ്റീല്‍ കട്ടിങ് സ്വിറ്റ്സർ ബിൽഡിങ് സൈറ്റ് മാനേജർ ജെൻസ് ഓവ് കിംലർ റാസ്‌മുസെൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കൊച്ചി കപ്പല്‍ശാല ഡെൻമാർക്ക് കമ്പനിയായ സ്വിറ്റ്സർ എഎസിനുവേണ്ടി അത്യാധുനിക ഹരിത ടഗ്ഗുകളുടെ നിര്‍മാണം ആരംഭിച്ചു.
കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ സ്വിറ്റ്സർ ബിൽഡിങ് സൈറ്റ് മാനേജർ ജെൻസ് ഓവ് കിംലർ റാസ്‌മുസെൻ സ്റ്റീൽ കട്ടിങ് ഉദ്ഘാടനം ചെയ്തു. കപ്പൽശാല ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. എസ് ഹരികൃഷ്ണൻ, എക്സിക്യൂട്ടീവ് ഡയറക്ടർ (ഷിപ് ബിൽഡിങ്) വി പി ഷിറാസ്, ഉഡുപ്പി കൊച്ചിൻ ഷിപ്‌യാർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എ ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
മൂന്ന് ബാറ്ററി- ഇലക്ട്രിക് 70 ടൺ ബോളാർഡ് പുൾ ടഗ്ഗുകളാണ് നിര്‍മിക്കുന്നത്. തുറമുഖങ്ങളിലും ടെർമിനലുകളിലും വിവിധതരത്തിലുള്ള കപ്പലുകളെ നിയന്ത്രിക്കല്‍, സങ്കീർണമായ ക്ലോസ്- ക്വാർട്ടർ ടോവിങ് തുടങ്ങിയവയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ഈ ടഗ്ഗുകളെന്നും കപ്പല്‍ശാല അറിയിച്ചു.








0 comments