Deshabhimani

വി എസ്‌ സുഗതന്‌ നാടിന്റെ വിട

VS Sugathan bids farewell to the country

വി എസ് സുഗതന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ 
സി എം ദിനേശ് മണി, എം അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി എ പീറ്റർ എന്നിവർ ചേർന്ന്‌ പാർടി പതാക പുതപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 02:20 AM | 1 min read

പള്ളുരുത്തി


വി എസ് സുഗതൻ മാസ്റ്റർക്ക് നാട് വിട നൽകി. വ്യാഴം രാവിലെമുതൽ വീട്ടിലെ പൊതുദർശനത്തിൽ നൂറുകണക്കിനാളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ് മണി, എം അനിൽകുമാർ, ദീപക് ജോയ് എംഎൽഎ, ജോൺ ഫെർണാണ്ടസ്, പി എ പീറ്റർ, കെ ജെ മാക്സി, കെ എം റിയാദ്, ടി വി അനിത, കെ എസ് രാധാകൃഷ്ണൻ, ഡെപ്യൂട്ടി മേയർ വി ആർ സുധീർ, ക‍ൗൺസിലർമാർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.


കടേഭാഗം കയ്യത്തറ ജങ്ഷനിൽ ചേർന്ന അനുശോചനയോഗത്തിൽ സി ആർ സുധീർ അധ്യക്ഷനായി. ജോൺ ഫെർണാണ്ടസ്, പി എ പീറ്റർ, ടി വി അനിത, കെ എസ് രാധാകൃഷ്ണൻ, തമ്പി സുബ്രമണ്യം, വി കെ മുരളീധരൻ, കെ സുരേഷ്, കെ ജെ ബേസിൽ, കെ പി ശെൽവൻ, കെ എസ് ഷനിൽ, കെ നിഷ, അശ്വതി ജോഷി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home