വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണക്കടി; 1 ലക്ഷം രൂപ പിഴ

പിടിച്ചെടുത്ത എണ്ണപ്പലഹാരങ്ങൾ
കോഴിക്കോട്
വൃത്തിഹീനമായ സാഹചര്യത്തിൽ എണ്ണക്കടികൾ നിർമിച്ച സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴയിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്. പാളയം സി പി ബസാറിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനാണ് പിഴയിട്ടത്.
ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ള എണ്ണപ്പലഹാരങ്ങൾ വൃത്തിരഹിതമായ അന്തരീക്ഷത്തിലാണ് നിർമിക്കുന്നതെന്ന് ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പതിനഞ്ചോളം ജീവനക്കാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉൾഭാഗം പ്രവർത്തനയോഗ്യമല്ലാത്ത വിധം മലിനമായി കാണപ്പെട്ടതിനെത്തുടർന്ന് പ്രവർത്തനം നിർത്തിക്കുകയും ചെയ്‌തിരുന്നു.
സൗത്ത് സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസർ ജിതിൻ രാജാണ് കേസ് ഫയൽ ചെയ്തത്. പരിശോധന തുടരുമെന്നും മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഭക്ഷ്യസുരക്ഷ അസി. കമീഷണർ ബിബി മാത്യു അറിയിച്ചു.









0 comments