Deshabhimani

കേന്ദ്ര സർവകലാശാല വിദ്യാർഥി മുന്നേറ്റത്തിൽ 
ഇളകി സംഘപരിവാർ ക്യാമ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2026, 03:00 AM | 2 min read

കാസർകോട്‌ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാർഥിമുന്നേറ്റത്തിനാണ്‌ പെരിയയിലെ കേരള കേന്ദ്ര സർവകലാശാല ഇ‍ൗ ദിവങ്ങളിൽ സാക്ഷ്യംവഹിച്ചത്‌. ജനാധിപത്യ– മതനിരപേക്ഷ ഇടമായ കലാലയത്തെ, നേരിട്ടുള്ള ഭരണസ്വാധീനമുപയോഗിച്ച്‌ സംഘപരിവാർ ശാഖയാക്കിമാറ്റുകയായിരുന്നു കേന്ദ്ര സർക്കാർ. നീക്കത്തിന്‌ വിദ്യാർഥികൾ വലിയ തിരിച്ചടി നൽകി. വിദ്യാർഥി മുന്നേറ്റത്തിൽ ഇളകുകയായിരുന്നു സംഘപരിവാർ ക്യാമ്പ്‌. സ്‌കൂൾ ഓഫ്‌ ലാംഗ്വേജസ്‌ ആൻഡ്‌ കംപാരിറ്റീവ്‌ ലിറ്ററേച്ചറും കേന്ദ്ര സാഹിത്യ അക്കാദമിയുംചേർന്ന് സംഘടിപ്പിച്ച പരിപാടി ആർഎസ്‌എസ്‌ അനുകൂല സംഘടനയായ അഖില ഭാരതീയ സാഹിത്യ പരിഷത്തിന്‌ ഹൈജാക്ക്‌ചെയ്യാൻ വിട്ടുകൊടുത്തത്‌ കാവിവൽക്കരണ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു. ആർ‌എസ്‌എസ് ദേശീയ നേതാവിനെ പ്രഭാഷകനാക്കി പരിപാടി വിജയിപ്പിക്കാമെന്നാണ്‌ വൈസ്‌ ചാൻസലർ ഉൾപ്പെടെയുള്ളവർ കരുതിയത്‌. ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്ന്‌ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പു നൽകി. തുടർന്ന്‌ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സർവകലാശാല അധികൃതർ സർക്കുലറും ഇറക്കി. തിട്ടൂരങ്ങൾ അവഗണിച്ച്‌ വിദ്യാർഥികൾ ചൊവ്വ രാവിലെ സമരം ആരംഭിച്ചു. എബിവിപി ഒഴികെയുള്ള സംഘടനകൾ എസ്‌എഫ്‌ഐ നയിച്ച പ്രക്ഷോഭത്തിന്‌ പിന്തുണ നൽകി. മുഖ്യ പ്രഭാഷകനായ ആർ‌എസ്‌എസ് നേതാവിനെ തടയുമെന്ന്‌ വിദ്യാർഥികൾ ഉറപ്പിച്ചു. സംഘപരിവാർ സെമിനാറിന്‌ കാവൽനിന്ന പൊലീസ്‌ സർവകലാശാല അധികൃതരുടെ നിർദേശത്താൽ വിദ്യാർഥികളെ തല്ലിച്ചതച്ചു. സമരത്തിൽമുങ്ങി ബുധനാഴ്‌ച പ്രോക്ടർ പി ശ്രീകുമാറിന്റെ പ്രബന്ധാവതരണം മുടങ്ങി. സെമിനാർ തടസപ്പെട്ടു. ​ആർഎസ്‌എസ്‌ 
പാദസേവയിൽ പൊലീസ്‌ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ തല്ലിച്ചതയ്‌ക്കുകയും സ്വമേധയാ കേസെടുത്തും ആർഎസ്‌എസ്‌ കൂറുകാട്ടുകയായിരുന്നു കേരള പൊലീസ്‌. 25 പേർക്കെതിരെയാണ്‌ എഫ്‌ഐആർ ഇട്ടത്‌. ​ജാള്യം മറയ്‌ക്കാൻ 
വിദ്യാർഥികൾക്കുനേരെ 
പ്രതികാര നടപടി പ്രതിഷേധിച്ച എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറി ഉൾപ്പെടെ 5 വിദ്യാർഥികളെ കോളേജിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌താണ്‌ സർവകലാശാല അധികൃർ വിദ്യാർഥി മുന്നേറ്റത്തിനു മുന്നിൽ മുട്ടുമടക്കിയതിന്റെ ജാള്യം മറച്ചത്‌. പ്രതികാര നടപടിയിലൂടെ സമരങ്ങളെ അടിച്ചമർത്താനാണ്‌ നീക്കം. ​വിട്ടുവീഴ്‌ചയില്ലാതെ 
വിദ്യാർഥികൾ; രാത്രി 
വൈകിയും പ്രതിഷേധം വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത നടപടിയെ എസ്‌എഫ്‌ഐ സർവകലാശാല യൂണിറ്റ്‌ കമ്മിറ്റി എതിർത്തു. ക്യാമ്പസിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാനും ആശങ്കകൾ പ്രകടിപ്പിക്കാനുമുള്ള അവകാശമാണ് വിനിയോഗിച്ചതെന്ന്‌ വ്യക്തമാക്കി സസ്‌പെൻഷൻ ഉത്തരവുകൾ അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാഴാഴ്‌ച രാത്രി അഡ്‌മിനിസ്‌ടേറ്റീവ്‌ ബ്ലോക്കിലെത്തി പ്രതിഷേധിച്ചു. ഉത്തരവുകൾ പിൻവലിച്ചില്ലെങ്കിൽ, നടപടി റദ്ദാക്കുന്നതുവരെ ക്ലാസുകൾ ബഹിഷ്കരിക്കുമെന്നും വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home