Deshabhimani

കണ്ടെത്തിയത്‌ ക്യാരിബാഗിലെ പരസ്യം നോക്കി

സ്‌കൂൾ വിദ്യാർഥിനിയെ 
ശല്യപ്പെടുത്തിയയാൾ പിടിയിൽ

ARREST

സി ടി മിറോഷ്‌

വെബ് ഡെസ്ക്

Published on Oct 09, 2026, 02:18 AM | 1 min read

കൊച്ചി


സ്‌കൂൾ വിദ്യാർഥിനിയോട്‌ മോശമായി പെരുമാറിയയാൾ പിടിയിൽ. ലേഡീസ്‌ സ്‌റ്റിച്ചിങ്‌ യൂണിറ്റ്‌ നടത്തുന്ന തലശേരി ന്യൂമാഹി പെരിങ്ങാടി കുമാരലയം സി ടി മിറോഷാണ്‌ നോർത്ത്‌ പൊലീസിന്റെ പിടിയിലായത്‌.


കഴിഞ്ഞ 30ന്‌ സ്കൂൾവിട്ട്‌ വീട്ടിലേക്ക്‌ പോകാനായി എറണാകുളം–എളമക്കര ബസിൽ കയറിയ വിദ്യാർഥിനിയോടാണ്‌ ഇയാൾ മോശമായി പെരുമാറിയത്‌. പെൺകുട്ടി വിവരമറിയിച്ചതോടെ രക്ഷിതാക്കൾ എളമക്കര സ്‌റ്റേഷനിൽ പരാതി നൽകി. സംഭവം നോർത്ത് സ്റ്റേഷൻ പരിധിയിലായതിനാൽ നോർത്ത്‌ പൊലീസ്‌ അന്വേഷണം തുടങ്ങി.


ബസ്‌ സ്റ്റോപ്പുകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽനിന്ന്‌ എളമക്കര പുതിയറോഡ് ഭാഗത്ത് ഇയാൾ ഇറങ്ങിയതായി കണ്ടെത്തി. പുതിയറോഡിലെ സ്വകാര്യസ്ഥാപനത്തിന്റെ ക്യാമറയിൽ ഇയാൾ ഒരു വസ്ത്രസ്ഥാപനത്തിന്റെ കവറുമായി നിൽക്കുന്നത് കണ്ടെത്തി. തുടർന്ന്‌ കടയുടെ എംബ്ലം ഏത് സ്ഥാപനത്തിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. ആ വസ്ത്രസ്ഥാപനത്തിലെ ക്യാമറകൾ പൊലീസ്‌ പരിശോധിച്ചു. ഇയാൾ ബില്ലടയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


എറണാകുളം സെൻട്രൽ എസിപി സിബി ടോമിന്റെ നേതൃത്വത്തിൽെ എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ കെ ഒ സന്തോഷ്, എസ്‌ഐമാരായ അനൂപ് ചാക്കോ, ഇ എം ഷാജി തുടങ്ങിയവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home