Deshabhimani

print edition തുരങ്കപാതയ്‌ക്കും 
തുരങ്കംവച്ചു

Thurangam

ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത

വെബ് ഡെസ്ക്

Published on Oct 09, 2026, 01:30 AM | 1 min read

കൽപ്പറ്റ : വയനാടിന്റെ യാത്രാദുരിതത്തിന്‌ ശാശ്വതപരിഹാരമായ ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാത നിർമാണം അനിശ്ചിതത്വത്തിൽ. കള്ളാടിയിലെ മണ്ണിടിച്ചിലിനെത്തുടർന്ന്‌ നിർത്തിവച്ച പ്രവൃത്തികൾ മൂന്ന്‌ മാസം പിന്നിട്ടിട്ടും പുനരാരംഭിച്ചില്ല.


ജ‍ൂലൈ ഏഴിനായിരുന്നു മണ്ണിടിച്ചിൽ. സർക്കാർ നിയമിച്ച വിദഗ്ധ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചിട്ടില്ലെന്നാണ്‌ കഴിഞ്ഞ ദിവസം മന്ത്രി ടി സിദ്ദിഖ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌. ഒരു മാസത്തിനകം റിപ്പോർട്ട്‌ നൽകണമെന്ന നിർദേശത്തോടെ ജൂലൈ 10നാണ്‌ വിദഗ്ധ സമിതി രൂപീകരിച്ചത്‌. റവന്യു വകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന കെ ജീവൻ ബാബുവായിരുന്നു കൺവീനർ.


ജൂലൈ 23ന്‌ സമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. പിന്നീട്‌ ജീവൻ ബാബുവിനെ സർക്കാർ സ്‌പെഷ്യൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. തുരങ്കപാതയെ ശക്തമായി എതിർക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശന്റെ നിലപാട്‌. എതിർപ്പ്‌ തള്ളി എൽഡിഎഫ്‌ സർക്കാർ കള്ളാടിയിലും ആനക്കാംപൊയിൽ ഭാഗത്തും ഒരേസമയം നിർമാണം തുടങ്ങി.


ആനക്കാംപൊയിലിൽ ഇരട്ട തുരങ്കത്തിന്റെ പ്രവൃത്തിയും തുടങ്ങി. കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെപേരിൽ ഇരുഭാഗത്തെയും പ്രവൃത്തികൾ നിർത്തുകയായിരുന്നു. എട്ടുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിൽ റോഡിലേക്ക്‌ ഒലിച്ചെത്തിയ മണ്ണും അവശിഷ്ടവും ഇപ്പോഴും അവിടെത്തന്നെ കിടക്കുകയാണ്.


തുരങ്ക നിർമാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ്‌ നീക്കിയിട്ടുമില്ല. മണ്ണുനീക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അഞ്ചുതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന അതോറിറ്റി തയ്യാറായില്ലെന്നാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home