Deshabhimani

അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം 
കടകള്‍ തകര്‍ത്തു

അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം നശിപ്പിച്ച കച്ചവട സ്ഥാപനങ്ങള്‍

അതിരപ്പിള്ളിയില്‍ കാട്ടാനക്കൂട്ടം നശിപ്പിച്ച കച്ചവട സ്ഥാപനങ്ങള്‍

വെബ് ഡെസ്ക്

Published on Oct 09, 2026, 12:30 AM | 1 min read


ചാലക്കുടി

കാട്ടാനക്കൂട്ടം കടകള്‍ തകര്‍ത്തു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിന് മുന്നിലെ വഴിയോര കച്ചവട സ്ഥാപനങ്ങളാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഉണ്ണിക്കൃഷ്ണന്‍ താമരശേരി, പവിത്രന്‍ തോട്ടോളി, ഉഷ രാജന്‍, ഷീജ വത്സന്‍ എന്നിവരുടെ സ്ഥാപനങ്ങളാണ് തകര്‍ത്തത്. പ്രദേശത്ത് കാട്ടാനശല്യം മൂലം പൊറുതിമുട്ടിയിരിക്കയാണ് പ്രദേശവാസികള്‍. കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതിന് പുറമെ വ്യാപാര സ്ഥാപനങ്ങളും വീടുകളും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത് പതിവായി മാറി. രാത്രിയില്‍ മാത്രമാണ് മുമ്പ് ആനശല്യമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പകലും ജനവാസമേഖലകളില്‍ ആനക്കൂട്ടം തമ്പടിക്കുന്നത് പതിവായി. ഇരുചക്ര വാഹനയാത്രികരടക്കമുള്ളവര്‍ പലപ്പോഴും തലനാരിഴക്കാണ് ആനയാക്രമണത്തില്‍നിന്ന്‌ രക്ഷപ്പെടുന്നത്. വനത്തില്‍നിന്ന്‌ വെള്ളം കുടിക്കാനായി പുഴയിലേക്കെത്തുന്ന ആനക്കൂട്ടം പകല്‍ മുഴുവന്‍ ഈ മേഖലയില്‍ തങ്ങുകയാണ്. എണ്ണപ്പനത്തോട്ടത്തില്‍ കയറി പനമറിച്ചിട്ട് ഭക്ഷിക്കുന്നതും സ്ഥിരമായി മാറി. കാട്ടാനക്കൂട്ടത്തെ തുരത്താന്‍ സോളാര്‍ ഫെന്‍സിങ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home