Deshabhimani

print edition വോട്ടുവെട്ടലിനെതിരെ പ്രക്ഷോഭം; ഉ‍ൗർജമേകി സിപിഐ എം

Rahul

പ്രതിപക്ഷ നേതാക്കൾ ഡൽഹി കൊണാട്ട് പ്ലേസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 01:17 AM | 1 min read

ന്യൂഡൽഹി : ഗ്യാനേഷ്‌ കുമാറിനെതിരെ ഒറ്റക്കെട്ടായ സമരങ്ങൾക്ക്‌ ഇന്ത്യ കൂട്ടായ്‌മയ്‌ക്ക്‌ ശക്തി പകർന്നത് സിപിഐ എം. കഴിഞ്ഞമാസം 30ന്‌ ഡൽഹിയിൽ ചേർന്ന ഇന്ത്യ കൂട്ടായ്‌മ യോഗമാണ്‌ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കുംവരെ ഒരുമിച്ച്‌ പ്രക്ഷോഭമെന്ന്‌ ആഹ്വാനം ചെയ്‌തത്‌. അതിന്‌ ഒരാഴ്‌ചമുന്പ്‌ വോട്ടവകാശം സംരക്ഷിക്കാൻ യോജിച്ചുള്ള പ്രക്ഷോഭത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി പ്രതിപക്ഷ നേതാക്കൾക്ക്‌ കത്തുനൽകി.


ഭിന്നത മറന്ന്‌ ഒറ്റക്കെട്ടായി പോരാടേണ്ട അസാധാരണ രാഷ്ട്രീയ സാഹചര്യമാണ്‌ രാജ്യത്തെന്ന്‌ അദ്ദേഹം കത്തിൽ പറഞ്ഞു. ഇന്ത്യ കൂട്ടായ്‌മയിലെ പാർടികൾക്കുപുറമേ എൻഡിഎയിൽ അംഗമല്ലാത്ത എല്ലാ കക്ഷികളോടും യോജിച്ച പ്രക്ഷോഭത്തിൽ അണിചേരാൻ സിപിഐ എം അഭ്യർഥിച്ചു. മമതാബാനർജിയുമായി ഫോണിലും അരവിന്ദ്‌ കെജ്‌രിവാളുമായി നേരിട്ടും എം എ ബേബി ചർച്ച നടത്തി.


കോൺഗ്രസിന്റെ സങ്കുചിത രാഷ്ട്രീയ നിലപാടുകൾകാരണം ഇന്ത്യ കൂട്ടായ്‌മയിൽനിന്ന്‌ അകന്നുനിൽക്കുന്ന എഎപി, ഡിഎംകെ എന്നിവയുടെ നേതാക്കളോടും രാജ്യം നേരിടുന്ന വലിയ ഭീഷണികളെ ഒന്നിച്ചുനിന്ന്‌ നേരിടണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടു.


കഴിഞ്ഞ മാസം 30ന്‌ ചേർന്ന ഇന്ത്യ ക‍ൂട്ടായ്‌മ യോഗത്തിലും ജനാധിപത്യത്തിന്റെ കശാപ്പുകാരനായ ഗ്യാനേഷിനെതിരെ വിശാല ഐക്യമുന്നണിയെന്ന ആശയം എം എ ബേബി മുന്നോട്ടുവച്ചു. മമത ബാനർജി ഉൾപ്പെടെ നേതാക്കൾ ഇത്‌ പൂർണമായും പിന്തുണച്ചു.


ഇന്ത്യ കൂട്ടായ്‌മയുടെ ഐക്യവും ശക്തിയും ഉ‍ൗട്ടിയുറപ്പിക്കാനുള്ള നീക്കങ്ങൾക്കൊപ്പം ഗ്യാനേഷ്‌ കുമാറിനെതിരെ തെരുവിലിറങ്ങിയും സിപിഐ എം വലിയ പോരാട്ടങ്ങൾ ഇടവേളയില്ലാതെ നടത്തി. ഭരണഘടനയും ജനാധിപത്യവും വെല്ലുവിളി നേരിടുന്പോൾ അതിനെ ശക്തമായി പ്രതിരോധിക്കാൻ ഏതറ്റം വരെയും പോരാടുകയാണ്‌ സിപിഐ എം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home