തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ബസിടിച്ച് വിദ്യാർഥിനിക്ക് പരിക്ക്


സ്വന്തം ലേഖകൻ
Published on Oct 09, 2026, 02:12 AM | 1 min read
തിരുവമ്പാടി
തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മുഫീദയ്ക്കാണ് പരിക്കേറ്റത്. വ്യാഴം രാവിലെ എട്ടരയോടെയാണ് അപകടം.
ബസ് സ്റ്റാൻഡിലേക്ക് കയറുന്ന ബസ് നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയെ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ കുട്ടിയുടെ കാൽപ്പാദത്തിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി. മുഫീദയെ ആദ്യം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.









0 comments