Deshabhimani

ഓട്ടപ്പാലത്ത് കാട്ടാനവിളയാട്ടം

ആനപ്പിണ്ടവുമായി കർഷക പ്രതിഷേധം

a
വെബ് ഡെസ്ക്

Published on Oct 09, 2026, 02:09 AM | 1 min read

ബാലുശേരി

കൂരാച്ചുണ്ട് ഓട്ടപ്പാലത്ത് കാട്ടാന ശല്യം തുടരുന്നു. നിരവധി കർഷകരുടെ കൃഷിയിടങ്ങളിലിറങ്ങി കാട്ടാനകൾ കൃഷി നശിപ്പിച്ചു. ബുധൻ രാത്രിയാണ് കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലിറങ്ങി വാഴയും മറ്റു കൃഷിയും നശിപ്പിച്ചത്. ഓട്ടപ്പാലത്തും മണ്ഡോപ്പാറ ഭാഗത്തും എല്ലാ ദിവസവും കാട്ടാനകൾ കൃഷി നശിപ്പിക്കുന്ന സാഹചര്യമാണ്. വൈകിട്ട് ആറിനുശേഷം ജനങ്ങൾക്ക്‌ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കാട്ടാനശല്യം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയുമുണ്ടാവുന്നില്ലെന്ന്‌ നാട്ടുകാർ പറഞ്ഞു. സൗരോർജ്ജ വേലി അടിയന്തരമായി സ്ഥാപിക്കുക, ജലസേചന സ്ഥലത്ത്‌ കാടുകൾ വെട്ടിത്തെളിക്കുക, അക്വേഷ്യ മരങ്ങൾ മുറിച്ചുമാറ്റുക, വനംവകുപ്പിന്റെ പട്രോളിങ്‌ ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രദേശവാസികൾ ഉന്നയിച്ചു.

തുടർച്ചയായി കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിച്ചിട്ടും സർക്കാർ ഇടപെടൽ ഇല്ലാത്തതിൽ പ്രതിഷേധിച്ച് കർഷകസംഘം കൂരാച്ചുണ്ട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ആനപ്പിണ്ടവും കാർഷിക ഉല്പന്നങ്ങളുമായി കർഷകർ റോഡ് ഉപരോധിച്ചു. ഏരിയാ പ്രസിഡന്റ്‌ സി എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു. എൻ കെ കുഞ്ഞമ്മത്, പ്രദീഷ് തളിയോത്ത്, വി കെ ഹസീന, ജലീൽ കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home