സഹൃദയ ആശുപത്രി വജ്രജൂബിലി

സഹൃദയ ആശുപത്രിയുടെ വജ്രജൂബിലി ആഘോഷം വജ്രജൂബിലി ദീപം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തെളിക്കുന്നു
ആലപ്പുഴ
സഹൃദയ ആശുപത്രിയുടെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. വജ്രജൂബിലി ദീപം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തെളിച്ചു. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് തോമസ് തറയിൽ, എ ഡി തോമസ് എംഎൽഎ, നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, ആശുപത്രി പ്രസിഡന്റ് ഡോ. ജോൺ തെക്കേക്കര , ഫാ. തോമസ് മാളിയെക്കൽ, ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ, ഫാ. റിജോ ഇടമുറിയിൽ, ഡോ. കെ പി ഹെഗ്‌ഡെ തുടങ്ങിയവർ സംസാരിച്ചു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നാഭ് അക്രഡിറ്റേഷൻ പ്രഖ്യാപനവും, ജൂബിലി ലോഗോ പ്രകാശനവും നടന്നു. വൈക്കം വിജയലക്ഷ്മിയുടെ ഗാനവിരുന്നും ഒരുക്കി.









0 comments