Employees' Association

കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷനെതിരെ കുസാറ്റിൽ നടന്ന പ്രതിഷേധയോഗം
കളമശേരി
സിൻഡിക്കറ്റിന്റെ നിയമവിരുദ്ധ നീക്കത്തിനെതിരെ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. അധികാരികൾ നിയമവിരുദ്ധമായ സസ്പെൻഷൻ തീരുമാനം പിൻവലിക്കണം എന്നും അല്ലാത്തപക്ഷം സർവകലാശാല സ്തംഭിപ്പിക്കുന്ന സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ സെക്രട്ടറി ടി പി ജിതിൻ പറഞ്ഞു.
വർഷങ്ങൾക്കുമുമ്പ് നടന്ന സ്വീപ്പർ നിയമനം അന്വേഷിച്ച വിജിലൻസ് റിപ്പോർട്ടിന്റെ മറവിൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഉന്നത ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. സിൻഡിക്കറ്റിന്റെ ഈ നിയമവിരുദ്ധ നീക്കത്തിനെതിരെ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. സർവകലാശാല സ്തംഭിക്കുന്ന സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ സെക്രട്ടറി പറഞ്ഞു. പ്രസിഡന്റ് എ ജെ മെറിമോൾ, പി കെ പത്മകുമാർ എന്നിവർ സംസാരിച്ചു.









0 comments