Deshabhimani

പോഷകാഹാര പ്രദർശനവും 
ബോധവൽക്കരണ ക്ലാസും

awareness class

പോഷകാഹാര പ്രദർശനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 02:07 AM | 1 min read

കഞ്ഞിക്കുഴി

പോഷണ മാസാചരണവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴിയിൽ പോഷകാഹാര പ്രദർശനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്‌തു. കഞ്ഞിക്കുഴി പഞ്ചായത് ഐസിഡിഎസിന്റെ ആഭിമുഖ്യത്തിൽ ചാരമംഗലം ഡിവി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികളുമായി ചേർന്ന് പോഷകാഹാര പ്രദർശനവും നാട്ടിൻപുറങ്ങളിലെ ഔഷധഗുണമുള്ള ഭക്ഷ്യവസ്‌തുക്കളുടെ ചേരുവയാൽ തയ്യാറാക്കിയ വിഭവങ്ങളുടെ പരിചയപ്പെടുത്തലും നടന്നു. എന്റെ ചോറ്റുപാത്രം പോഷകസമൃദ്ധം എന്ന പേരിലാണ് സ്‌കൂൾ അങ്കണത്തിൽ പരിപാടിയൊരുക്കിയത്. വിജയികളായഅക്ഷര റെജിലാൽ, ശ്രുതി, പ്രാർഥന എന്നിവർക്ക് സമ്മാനങ്ങളും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home