Deshabhimani

ഫോട്ടോഗ്രാഫർ ഷാബുവിനെ അനുസ്‌മരിച്ചു

anusmaranam

ഫോട്ടോഗ്രാഫർ കെ ആർ ഷാബു അനുസ്‌മരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 02:10 AM | 1 min read

മുഹമ്മ

ഭാസി സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായിരുന്ന കെ ആർ ഷാബുവിനെ അനുസ്‌മരിച്ചു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർത്തല മേഖല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ്‌ അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു."സാന്ത്വനം’പദ്ധതി ധനസഹായ വിതരണവും നടത്തി. മേഖല പ്രസിഡന്റ്‌ പി സുധീഷ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ ബെയ്‌ലി ജോർജ് അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ ബൈജു ശലഭം സംസ്ഥാന വെൽഫെയർ ധനസഹായം വിതരണംചെയ്‌തു. മുൻ സംസ്ഥാന പ്രസിഡന്റ് ബി രവീന്ദ്രൻ, പഞ്ചായത്തംഗം ടി കെ മോഹൻദാസ് , ജില്ലാ വൈസ് പ്രസിഡന്റ്‌ ജോണി ജോസഫ്, ജില്ലാ സ്പോർട്സ് ക്ലബ്ബ് കോ ഓർഡിനേറ്റർ കെ സജുമോൻ, ഫാഷൻ ഫോട്ടോഗ്രാഫർ റെജി ഭാസ്‌കർ, സാനു പാല്യത്, എസ് സജു, രതീഷ് പാപ്പാളി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home