Deshabhimani

print edition പൊട്ടുവെള്ളരി കൃഷി തുടങ്ങാം

Pavakka
avatar
രവീന്ദ്രൻ തൊടീക്കളം

Published on Oct 09, 2026, 01:30 AM | 1 min read

ഭ‍ൗമസൂചിക പദവി ലഭിച്ച ആദ്യ പച്ചക്കറിവിളയാണ് പൊട്ടുവെള്ളരി. കൊഴുപ്പ് തീരെയില്ലാത്തതും നാരുകൾ, ഫോളിക്ക് ആസിഡ്, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയതുമായ ഈ ഫലം പോഷകസമൃദ്ധം തന്നെ. വേനലിൽ പൊട്ടുവെള്ളരി ജൂസിനാണ് പ്രിയമേറെ. മലയാളത്തിൽ പൊട്ടുവെള്ളരി, പഴവെള്ളരി, കക്കിരി എന്നിങ്ങനെയും പേരുണ്ട്.


പഴുത്ത് കഴിഞ്ഞാൽ ആറ് ദിവസംകൊണ്ട് വിണ്ടുകീറി പൊട്ടാൻ തുടങ്ങും അതിനാലാണത്രേ പൊട്ടുവെള്ളരിയെന്ന പേര് വന്നത്. നവംബർമുതൽ മാർച്ച്‌വരെയാണ് കൃഷിക്ക്‌ അനുയോജ്യം. നല്ല നീർവാർച്ചയുള്ള ഫലഭൂയിഷ്ടമായ ഏതുമണ്ണിലും കൃഷി ചെയ്യാം. കൃഷിയിടം നന്നായി കിളച്ച് കട്ടകൾ ഉടച്ച്‌ നല്ല പരുവത്തിലാക്കി ഒരു സെന്റിന് രണ്ട് കിലോ എന്ന തോതിൽ കുമ്മായം ചേർക്കുക.


ഒന്നര മീറ്റർ അകലത്തിൽ കുഴികൾ എടുത്ത് കുഴി ഒന്നിന് പത്ത് കിലോ ചാണകപ്പൊടി മണ്ണിൽ കൂട്ടിച്ചേർക്കണം. പത്ത് സെന്റ്‌ സ്ഥലത്തേക്ക് 40 ഗ്രാം വിത്ത് വേണ്ടി വരും. വിത്തുകൾ എട്ടുമണിക്കൂർ വെള്ളത്തിലിട്ടു വയ്‌ക്കണം. തുടർന്ന് ഒരു മണിക്കൂർ സ്യൂഡോമോണസ് ലായനിയിൽ കുതിർത്ത് കുഴിയൊന്നിന് ആറോ ഏഴോ വിത്തുകൾ നടാം. നടീലിന് ശേഷവും തുടർന്നും ആവശ്യാനുസരണം നനകൊടുക്കണം.


കൂടുതൽ കൃഷി ചെയ്യുമ്പോൾ ഡ്രിപ്പ് ഇറിഗേഷൻ രീതിയാണ് നല്ലത്. നാലില പരുവത്തിൽ നാലോ അഞ്ചോ കരുത്തുള്ള നല്ല തൈകൾ നിലനിർത്തി ബാക്കിയുള്ള പറിച്ചുകളയണം. മേൽവളമായി മണ്ണിര കമ്പോസ്റ്റോ ജൈവവളക്കൂട്ടുകളോ ആഴ്ചകൾതോറും കൊടുക്കണം. കായീച്ചകളെ നശിപ്പിക്കുന്നതിന് ഫെറമോൺ കെണി ഒരുക്കണം. മണ്ണിൽ പടരുന്നതിന് ജൈവ വസ്തുക്കൾ വിരിച്ച് കൊടുക്കണം.


ഇരുപത്തിമൂന്ന് ദിവസത്തിനകം പൂവിട്ടുതുടങ്ങും. 45 ദിവസം കഴിയുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം. 65 ദിവസത്തിനകം വിളവെടുപ്പ് പൂർത്തീകരിക്കാം. കായ പിടിച്ചുതുടങ്ങിയാൽ നന കുറയ്‌ക്കണം. വിളവെടുപ്പ് കഴിഞ്ഞ ഉടൻ കായകൾ പേപ്പറിലോ പാളയിലൊ പൊതിഞ്ഞു വയ്‌ക്കണം. ഇത് കായ പെട്ടെന്ന് പൊട്ടാതിരിക്കാൻ സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home