Deshabhimani

ഓടിക്കൊണ്ടിരുന്ന കാറിന് 
തീപിടിച്ചു

The car caught fire.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് അഗ്നിരക്ഷാസേന അണയ്ക്കുന്നു

വെബ് ഡെസ്ക്

Published on Oct 09, 2026, 01:17 AM | 1 min read

രാമമംഗലം


ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ, പേഴയ്ക്കാപ്പള്ളി സ്വദേശി പരീതിന്റെ ഉടമസ്ഥതയിലുള്ള കാർ പൂർണമായും കത്തിനശിച്ചു. വ്യാഴം പുലർച്ചെ 4.15 ന് രാമമംഗലം- പാമ്പാക്കുട റോഡിൽ കണ്ടങ്കാവിനും ആശുപത്രിപ്പടിക്കും ഇടയ്ക്കാണ് അപകടം.


സിഎൻജിയിൽ ഓടുന്ന മാരുതി എർട്ടിഗ ടാക്സി കാറാണ് കത്തിനശിച്ചത്. വിവരമറിഞ്ഞ് പിറവം അഗ്നി രക്ഷാനിലയത്തിൽനിന്ന്‌ സ്റ്റേഷൻ ഓഫീസർ എ കെ പ്രഫുലിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങൾ തീ പൂർണമായും അണച്ചു.


കാക്കനാട് ഇൻഫോപാർക്കിലെ ജോലിക്കാരുടെ യാത്രയ്ക്കായി ഉപയോഗിക്കുന്നതാണ് കാർ. കാറിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ്‌ തീപിടിത്തകാരണമെന്ന് കരുതുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home