ജില്ലാ ബാസ്കറ്റ്ബോൾ ലീഗിന് തുടക്കം

മാവേലി ക്ലബും കുസാറ്റ് കൊച്ചിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്
കൊച്ചി
ജില്ലാ സീനിയർ ബാസ്കറ്റ്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആവേശത്തുടക്കം. വനിതാ വിഭാഗം ഉദ്ഘാടന മത്സരങ്ങളിൽ മാവേലി ക്ലബ്, കുസാറ്റ് കൊച്ചിയെ (31-–8) തോൽപ്പിച്ചു. ആലുവ സെന്റ് സേവ്യേഴ്സ് കോളേജ്, കൊച്ചി യങ്സ്റ്റേഴ്സ് ക്ലബ്ബിനെ (63-–12) പരാജയപ്പെടുത്തി.
റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ അപ്‌ടൗൺ ട്രോഫിക്കായുള്ള ടൂർണമെന്റ് ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷനും റീജിണൽ സ്പോർട്സ് സെന്ററും ചേർന്നാണ് സംഘടിപ്പിക്കുന്നത്. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ അപ്‌ടൗൺ പ്രസിഡന്റ് വിഷ്ണു സി പിള്ള, സെക്രട്ടറി ജഗദീപ്, പബ്ലിക് ഇമേജ് ചെയർമാൻ കെ വി ജോസ്, കേരള ബാസ്കറ്റ്ബോൾ അസോസിയേഷൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷിഹാബ് നീരുങ്ങൽ, ജയ്‌സൺ പീറ്റർ, കെ എ സലിം, അജികുമാർനായർ എന്നിവർ സംസാരിച്ചു.









0 comments