Deshabhimani

print edition പടരുന്നു പ്രക്ഷോഭം

Brittas

പ്രതിപക്ഷ എംപിമാരായ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എ എ റഹിം, പി സന്തോഷ്-കുമാർ, ഹാരിസ് ബീരാൻ, 
ഷാഫി പറമ്പിൽ എന്നിവർ രാജ്ഘട്ടിൽ

വെബ് ഡെസ്ക്

Published on Oct 09, 2026, 01:04 AM | 1 min read

ന്യൂഡൽഹി : ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ തുടർച്ചയായ മൂന്നാംദിവസവും ഡൽഹിയിൽ പ്രതിപക്ഷ പ്രക്ഷോഭം. ഇന്ത്യ കൂട്ടായ്‌മ എംപിമാർ വ്യാഴാഴ്‌ച മഹാത്മാ ഗാന്ധി സ്‌മാരകമായ രാജ്‌ഘട്ടിൽ സമാധാനപരമായി പ്രതിഷേധിച്ചു. ആയിരക്കണക്കിന്‌ പ്രവർത്തകരുമെത്തി. ഡൽഹി കൊണാട്ട്‌ പ്ലേസിലെ റെസ്റ്റോറന്റിൽനിന്നാണ്‌ എംപിമാർ മൂന്ന്‌ ബസ്സിൽ രാജ്‌ഘട്ടിലേക്ക്‌ പുറപ്പെട്ടത്‌.


ഗാന്ധി സ്‌മാരകത്തിൽ പുഷ്‌പാർച്ചനയും മ‍ൗനപ്രാർഥനയും നടത്തി. ബസ്സിനെ അനുഗമിച്ച പ്രവർത്തകർ ഗ്യാനേഷ്‌ കുമാറിനെതിരെ മുദ്രാവാക്യം മുഴക്കി. വലിയ സുരക്ഷാ സന്നാഹത്തെ വിന്യസിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതുപോലെ എംപിമാരെയും പ്രവർത്തകരെയും അറസ്റ്റ്‌ചെയ്‌ത്‌ നീക്കാൻ പൊലീസ്‌ തുനിഞ്ഞില്ല.


പ്രതിഷേധക്കാരെയും നേതാക്കളെയും രാജ്‌ഘട്ടിലേക്ക്‌ കടത്തിവിട്ടു. മിന്റോ റോഡിൽ ബാരിക്കേഡുകൾവച്ച്‌ എംപിമാരുടെ പ്രതിഷേധം തടയാൻ ആദ്യം ശ്രമിച്ചെങ്കിലും പിന്നീട്‌ ഉപേക്ഷിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ, സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌, എംപിമാരായ വി ശിവദാസൻ, എ എ റഹിം, സിപിഐ രാജ്യസഭാ നേതാവ്‌ പി സന്തോഷ്‌ കുമാർ‍, ആർജെഡി എംപി മനോജ്‌ ഝാ, മമത വിഭാഗം തൃണമ‍‍ൂൽ കോൺഗ്രസ്‌ നേതാവ് അഭിഷേക്‌ ബാനർജി എന്നിവർ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home