Deshabhimani

ശാന്തിക്കാരനായെത്തി ക്ഷേത്രത്തിൽ 
മോഷണം; ഒരാൾ അറസ്‌റ്റിൽ

Theft at temple by person posing as priest

വാസുദേവൻ

വെബ് ഡെസ്ക്

Published on Oct 09, 2026, 12:00 AM | 1 min read

ചിറയിൻകീഴ്

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ക്ഷേത്രങ്ങളിൽ ശാന്തിക്കാരനായി കയറി മോഷണം നടത്തുന്നയാൾ അറസ്റ്റിൽ. തൃശൂർ കണിമംഗലം അയ്യപ്പൻകാവ് റോഡിൽ മാടപ്പറമ്പ് മഠം വീട്ടിൽ വാസുദേവനെ (58)യാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു. ആനത്തലവട്ടം പുട്ടുകട ജങ്‌ഷന് സമീപം ഉള്ളാപറമ്പ് ഭഗവതിക്ഷേത്രത്തിൽ ശാന്തിക്കാരനായിരിക്കെ ഇയാൾ വിഗ്രഹത്തിൽ ചാർത്താനുള്ള അരപ്പവന്റെ രണ്ട് മാല കവർന്നു. ഇവ പണയപ്പെടുത്തി പണവുമായി കടന്നു. മറ്റൊരു ക്ഷേത്രത്തിൽ ജോലിക്ക് കയറാൻ ശ്രമിക്കവെയാണ് പിടിയിലായത്. അമ്പലപ്പുഴ, ചാലക്കുടി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home