ബിജു പി നീലീശ്വരത്തിന്റെ ‘മണൽത്തട്ട്’ പ്രകാശിപ്പിച്ചു

ദമ്മാം : കിഴക്കൻ പ്രവിശ്യയിലെ നാടകപ്രവർത്തകൻ ബിജു പി നീലീശ്വരത്തിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരം "മണൽത്തട്ട്; ഒരു അറേബ്യൻ നാടകവണ്ടിയുടെ യാത്രാനുഭവങ്ങൾ' ദമ്മാമിൽ പ്രകാശിപ്പിച്ചു. സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങ് സൗദി ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ അഹ്‌മദ് അൽമുല്ല ഉദ്ഘാടനംചെയ്തു. സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായി. നടനും സംവിധായകനുമായ പ്രമോദ് കോഴിക്കോടിന് നൽകി എഴുത്തുകാരി സബീന എം സാലി പുസ്തകം പ്രകാശിപ്പിച്ചു. സമാജം ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു പുസ്തകം പരിചയപ്പെടുത്തി.
ബിജുവിന്റെ ജീവിതാനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോഴിക്കോട് ഡെസ്റ്റിനി ബുക്ക്സാണ് പ്രസാധകർ. ചടങ്ങിൽ ബിജു പി നീലീശ്വരത്തെ സമാജം രക്ഷാധികാരി ആസിഫ് താനൂരും നിർവാഹക സമിതിയംഗം ഉണ്ണികൃഷ്ണനും ചേർന്ന് ആദരിച്ചു. മുഖ്യാതിഥി അഹ്‌മദ് അൽമുല്ലയെ സമാജം രക്ഷാധികാരി മുരളീധരൻ നായർ ആദരിച്ചു. സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂൽ, ജോളി ലോനപ്പൻ, പ്രദീപ് കൊട്ടിയം, ഇ കെ സലിം, അഡ്വ. ആർ ഷഹിന എന്നിവർ സംസാരിച്ചു.
ഡോ. അമിത ബഷീർ അവതാരകയായി. റീം അഹ്‌മദ് മുല്ല, മുരളി ഊട്ടുകുളം, ഷാജി മതിലകം, ആൽബിൻ ജോസഫ്, രഞ്ജിത്ത് വടകര, സുനിൽ മുഹമ്മദ്, സോഫിയ ഷാജഹാൻ, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്ദ് ഹമദാനി, ലതിക പ്രസാദ്, രശ്മി രാമചന്ദ്രൻ, ഷിബു ഉണ്ണൂണ്ണി, നവാസ് ബഷീർ, ലിബി ജെയിംസ്, ബിജു പൂതക്കുളം, ജയൻ തച്ചമ്പാറ എന്നിവർ പങ്കെടുത്തു.
ചടങ്ങിന് മുന്നോടിയായി നടന്ന കലാസന്ധ്യയിൽ ബിനു കുഞ്ഞ് അവതാരകനായി. കല്ല്യാണി ബിനു, നിഖിൽ മുരളീധരൻ, ഡോ. നവ്യ വിനോദ്, ജസീർ കണ്ണൂർ, സിദ്ദിഖ് കായംകുളം, വിസ്മയ സജീഷ് പരിപാടികൾ അവതരിപ്പിച്ചു. സമാജം ഭാരവാഹികളായ ഫെബിന നജ്മുസ്‌മാൻ, ഹുസൈൻ ചമ്പോളിൽ, നജ്മുസ്‍മാൻ കുളങ്ങരതൊടി, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ലീന ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, ഹുസ്ന ആസിഫ്, സരള ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി. സമാജം രക്ഷാധികാരി ജേക്കബ് ഉതുപ്പ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.










0 comments