ടീം അൽ ഖുവൈർ രക്തദാന ക്യാമ്പ് നടത്തി

മസ്കറ്റ് : അൽ ഖുവൈർ മേഖലയിലെ സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ ടീം അൽ ഖുവൈറിൻ്റെ നേതൃത്വത്തിൽ ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. വെള്ളിയാഴ്ച ബോഷറിലെ നാഷണൽ ബ്ലഡ് ബാങ്ക് സെൻ്ററിൽ വെച്ച് നടന്ന ക്യാമ്പിൽ സ്വദേശികൾ ഉൾപ്പെടെ നാൽപ്പത്തിയേഴോളം പേർ പങ്കെടുത്തു. ക്യാമ്പിൻ്റെ ഭാഗമായി പ്രവര്ത്തകർ പ്ലേറ്റ് ലെറ്റ് ഡൊണേഷനും നടത്തി. രാവിലെ എട്ട് മണിക്ക് നടത്തിയ തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 12.30 ന് സമാപിച്ചു.
ഒമാനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ സന്തോഷ് എരിങ്ങേരി, ബിജോയ് പാറാട്ട്, വിജയൻ കരമാണ്ടി, ശ്രീകുമാർ തുടങ്ങിയവർ ക്യാമ്പിൻ്റെ ഭാഗമായി. ടീം അൽ ഖുവൈർ പ്രവർത്തകരായ ജയചന്ദ്രൻ സി പള്ളിക്കൽ, അർനോൾഡ്, നിജിൻ കെ, ലിജിന ഇരിങ്ങ, യതീഷ് ഗംഗാധരൻ, ലതീഷ്, അനൂപ് പയ്യോളി, സുജേഷ് കേ ചേലോറ തുടങ്ങിയവർ ക്യാമ്പിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, കേരളവിങ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി റിയാസ് അമ്പലവൻ എന്നിവർ രക്ത ദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.









0 comments