കൈരളി സലാല രക്തദാന ക്യാമ്പ്

സലാല: 55-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് കൈരളി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സുൽത്താൻ ഖാബൂസ് ബ്ലഡ് ബാങ്കിൽവെച്ചായിരുന്നു ക്യാമ്പ്. രക്തദാന ക്യാബ് കൈരളി സലാല ആക്റ്റിംഗ് പ്രസിഡൻ്റ് രാജേഷ് പിണറായിയുടെ അധ്യക്ഷതയിൽ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ ഡോക്ടർ മൺസൂർ സി അബ്ദുള്ള (ചീഫ് ഫിസിഷ്യൻ) ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കൈരളി സലാല രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, മലയാള മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ, കേരള വിംഗ് കൺവീനർ സനീഷ് ചക്കരകല്ല് എന്നിവർ സംസാരിച്ചു. രക്തദാന ക്യാമ്പ് സുൽത്താൻ ഖാബൂസ് ബ്ലഡ് ബാങ്ക് ജീവനക്കാരായ ഡോ മുഹമ്മദ് അഹമ്മദ് മൊർഗാൻ, താരീഖ് അഹമ്മദ് മുഫ്ലഹ്, അക്രം ജമാൻ റബീഅ, ഗിൽബർട്ട് ജയകുമാർ, മുഹമ്മദ് മഹബൂബ് അലി, ഇമ്രാൻ ഖവർ, ബിനു ഇസ്മായിൽ, കൈരളി സലാല പ്രവർത്തകർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആക്റ്റിംഗ് ജനറൽ സെക്രട്ടറി അനീഷ് റാവൂത്തർ സ്വാഗതവും ട്രഷറർ കൃഷ്ണദാസ് പട്ടാമ്പി നന്ദിയും പറഞ്ഞു.









0 comments