കൈരളി സലാല രക്തദാന ക്യാമ്പ്

സലാല: കൈരളി സലാല 55-ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി സലാലയും സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സുൽത്താൻ ഖാബൂസ് ബ്ലഡ് ബാങ്കിൽവെച്ച് 26ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തദാന ക്യാബ് കൈരളി സലാല ആക്റ്റിംഗ് പ്രസിഡന്റ് രാജേഷ് പിണറായിയുടെ അധ്യക്ഷതയിൽ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ ഡോക്ടർ മൺസൂർ സി അബ്ദുള്ള (ചീഫ് ഫിസിഷ്യൻ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൈരളി സലാല രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, മലയാള മിഷൻ സലാല ചാപ്റ്റർ ചെയർമാൻ എ കെ പവിത്രൻ, കേരള വിംഗ് കൺവീനർ സനീഷ് ചക്കരകല്ല് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ മലയാളികൾ കൂടാതെ നിരവധി സ്വദേശികളും പങ്കെടുത്തു.
രക്തദാന ക്യാമ്പ് സുൽത്താൻ ഖാബൂസ് ബ്ലഡ് ബാങ്ക് ജീവനക്കാരായ ഡോ മുഹമ്മദ് അഹമ്മദ് മൊർഗാൻ, താരീഖ് അഹമ്മദ് മുഫ്ലഹ്, അക്രം ജമാൻ റബീഅ, ഗിൽബർട്ട് ജയകുമാർ, മുഹമ്മദ് മഹബൂബ് അലി, ഇമ്രാൻ ഖവർ, ബിനു ഇസ്മായിലും കൈരളി സലാലയുടെ പ്രവർത്തകരും നേതൃത്വം നൽകി. ആക്റ്റിങ് ജനറൽ സെക്രട്ടറി അനീഷ് റാവൂത്തർ സ്വാഗതവും ട്രഷറർ കൃഷ്ണദാസ് പട്ടാമ്പി നന്ദിയും പറഞ്ഞു.









0 comments