ജ്വാല ഫലജ് രക്തദാന ക്യാമ്പ് സമാപിച്ചു

സൊഹാർ : സൊഹാർ ഫലജിലെ സാംസ്‌കാരിക കൂട്ടായ്മയായ ജ്വാല ഫലജ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സമാപിച്ചു. ഫലജ് ബദർ അൽ സമ പോളിക്ലിനിക്കുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു. 151 ദാതാക്കളുടെ രക്തം സ്വീകരിച്ചു.

ഇന്ത്യക്കാർക്ക് പുറമെ ഒമാൻ സ്വദേശികളും, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, യമനി പൗരന്മാരും ക്യാമ്പിൽ പങ്കെടുത്തു. ജ്വാല ഫലജ് സെക്രട്ടറി സുരേഷ്, പ്രസിഡന്റ് ഇക്ബാൽ എന്നിവർ നേതൃത്വം നൽകി. ഫലജ് ബദർ അൽ സമ പോളിക്ലിനിക്കിന്റെ മാനേജർ ഫവാസ്, ബാത്തിന മേഖലയിലെ സാംസ്‌കാരിക പ്രവർത്തകരായ മുരളീകൃഷ്ണൻ, തമ്പാൻ തളിപ്പറമ്പ്, സിറാജ് തലശ്ശേരി, എന്നിവർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.









0 comments