ഭവൻസ് മിഡിൽ ഈസ്റ്റ് സ്ഥാപകൻ എൻ കെ രാമചന്ദ്രമേനോൻ അന്തരിച്ചു

കുവൈത്ത് സിറ്റി : ഭവൻസ് മിഡിൽ ഈസ്റ്റ് സ്ഥാപകനും ചെയർമാനുമായ എൻ കെ രാമചന്ദ്രമേനോൻ (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം ഇഎംസി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ-്‌തംബർ 30ന് രാവിലെയായിരുന്നു അന്ത്യം.
അൻപത് വർഷത്തോളമായി കുവൈത്തിൽ താമസിച്ചിരുന്ന അദ്ദേഹം കുവൈത്ത് നാഷണൽ ബാങ്കിലെ ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബാങ്കിങ് രംഗത്തുനിന്ന് വിദ്യാഭ്യാസ മേഖലയിലേക്ക് കടന്ന അദ്ദേഹം ഗൾഫ് രാജ്യങ്ങളിൽ ഭവൻസ് സ-്‌കൂളുകൾ സ്ഥാപിക്കുന്നതിലും അവയുടെ വളർച്ചയിലും നിർണായക പങ്കുവഹിച്ചു. വിദ്യാഭ്യാസരംഗത്തെ സംഭാവനകൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
1948ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ ചെറായിയിലാണ് ജനനം. പിതാവ് കുവൈത്ത് എയർവെയ്‌സിൽ എൻജിനീയറായിരുന്നു. ഭാര്യ: സുധ രാമചന്ദ്രൻ. മക്കൾ: ദിവ്യ, സൂരജ്.









0 comments