കെഎസ്‌യു നേതാക്കളുടെ റാഗിങ് ചോദ്യം ചെയ്തു; എസ്എഫ്ഐ പ്രവർത്തകർക്ക് മർദനം

പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ ആശുപത്രിയിൽ സന്ദർശിക്കുന്നു
പറവൂർ: പറവൂർ കേസരി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽകെഎസ്‌യു നേതാക്കളുടെ റാഗിങ് ചോദ്യംചെയ്തതിന് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചു. ഗുരുതര പരിക്കേറ്റ അർജുൻ, കാശിനാഥ് എന്നിവരെ താലൂക്കാശുപത്രിയിലും തുടർന്ന് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കെഎസ്‌യു നേതാവായ ശ്രീശാന്തിന്റെ നേതൃത്വത്തിൽ റാഗിങ് നടത്തുന്നത് എസ്‌എഫ്ഐ പ്രവർത്തകർ ചോദ്യംചെയ്യുകയും തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. തിങ്കൾ വൈകിട്ട് ക്ലാസ് വിട്ടശേഷം ക്യാമ്പസിൽനിന്നിരുന്ന അർജുനെയും എസ്എഫ്ഐ പ്രവർത്തകരെയും ശ്രീശാന്തും മറ്റ് കെഎസ്‌യു നേതാക്കളും ആക്രമിക്കുകയായിരുന്നു. അർജുന്റെ തലയ്‌ക്കും വയറിനും കാശിനാഥിന്റെ ചെവിക്കും കവിളിനും ഗുരുതര പരിക്കുണ്ട്.
പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, നേതാക്കളായ പി പി അജിത്‌കുമാർ, എ എസ് അനിൽകുമാർ, സി പി ജയൻ എന്നിവർ സന്ദർശിച്ചു. വിദ്യാർഥികളെ ആക്രമിച്ച കെഎസ്-യുക്കാരെ പിടികൂടണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ ആവശ്യപ്പെട്ടു.







0 comments